വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്‌വ ഉയര്‍ത്തികെട്ടി

♠ ജാഫറലി പാലക്കോട്
കിസ്‌വ ഉയര്‍ത്തികെട്ടുന്ന ജോലി നിര്‍വ്വഹിച്ചത് 50 ജീവനക്കാര്‍.
ഉയര്‍ത്തികെട്ടിയ ഭാഗം വെളുത്ത കോട്ടണ്‍ തുണികൊണ്ട് മറച്ചു.
മക്ക: ലോക മുസ്‌ലിംങ്ങള്‍ അഞ്ചുനേരത്തെ അവരുടെ പ്രാര്‍ത്ഥനാ ദിശയായി കരുതുന്ന മക്കയിലെ വിശുദ്ധ കഅ്ബാലയത്തിന്റെ മുടൂപടമായ കിസ്‌വ ഉയര്‍ത്തികെട്ടി. ഹറം കാരൃാലയ വകുപ്പാണ് കിസ്‌വ ഉയര്‍ത്തി കെട്ടുന്ന ജോലിക്ക് നേതൃത്വം വഹിച്ചത്. താഴേനിന്നും മൂന്ന് മീറ്ററാണ് ഉയര്‍ത്തി കെട്ടിയത്. ഉയര്‍ത്തികെട്ടിയ ഭാഗം വെളുത്ത കോട്ടണ്‍ തുണികൊണ്ട് മറക്കുകയും ചെയ്തു. രണ്ട് മീറ്റര്‍ വീതിയിയുള്ള കോട്ടണ്‍ തുണികൊണ്ടാണ് കഅ്ബയുടെ ഉയര്‍ത്തി കെട്ടിയ നാല് ഭാഗവും മറച്ചത്. ഇന്ന് രാവിലെയാണ് കിസ്‌വ ഉയര്‍ത്തികെട്ടിയത്.
വിശുദ്ധ ഹജജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത് കാരണം കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഉയര്‍ത്തികെട്ടുന്നത്. കഅബക്ക് ചുറ്റും തീര്‍ത്ഥാടകര്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധൃത കൂടുതലാണ്. ഇതാണ് കിസ്‌വ ഉയര്‍ത്തികെട്ടുന്നതിന്റെ ഉദ്ദേശം.
ഹറം കാരൃാലയ വകുപ്പിന്റെ കീഴിലുള്ള വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ 50 പേരാണ് കിസ്‌വ ഉയര്‍ത്തികെട്ടുന്ന ജോലി നിര്‍വ്വഹിച്ചത്. ഹജജ് കര്‍മ്മത്തിനുശേഷം കിസ്‌വ പൂര്‍വ്വ സ്ഥിതിയിലേക്ക് താഴ്തികെട്ടു.






