പണത്തിനുവേണ്ടി ഹജജ് ചെയ്യുന്ന മൂന്ന് പേരെ പിടികൂടി

മക്ക: രോഗികള്‍, അവശര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി പകരം ഹജജ് ചെയ്യാമെന്ന് ഇന്റര്‍നെറ്റിലൂടെ പരസൃം ചെയ്തത് ഇടപാടുകള്‍ നടത്തുന്ന മൂന്ന് പേരെ സൗദി സുരക്ഷാ വിഭാഗം പതിയിരുന്ന് പിടികൂടി. ഒരു സ്വദേശിയും രണ്ടു വിദേശികളുമാണ് പ്രതികള്‍. വിദേശികളില്‍ ഒരാള്‍ പാകിസ്താനിയും മറ്റൊരാള്‍ ഏഷൃന്‍ വംശജനുമാണ്.

ഒരാള്‍ക്ക് പകരമായി ഹജജ് കര്‍മ്മം ചെയ്യുവാന്‍ പതിനായിരം റിയാലാണ് ഇവര്‍ പ്രതിഫലമായി വാങ്ങുന്നത്. സുരക്ഷാ വിഭാഗത്തിലെ രഹസൃപോലീസ് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
ഇവര്‍ പരസൃം ചെയ്ത ഇന്റര്‍നെറ്റ് സൈറ്റുകള്‍ പോലീസ് കണ്ടെടുത്തു. മൂന്ന് പ്രതികളെയും വൃതൃസ്ത ഭാഗങ്ങളില്‍ നിന്നാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മക്കയിലെ അസീസിയ്യ പോലീസിന് കൈമാറുകയും ചെയ്തു.