നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടുവാനുള്ള അനുവാദമില്ല VIDEO

റിയാദ്: 24 മണിക്കൂറും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുവാദം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍രാജാവിന്റെ അധൃക്ഷതയില്‍ ചേര്‍ന്ന കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസം എടുത്തത് നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടാമെന്ന രീതിയില്‍ വൃാഖൃാനിക്കുന്നത് തെറ്റാണെന്നും പ്രസ്തുത തീരുമാനത്തോട് നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കുക എന്ന നിയമവുമായി യാതൊരു ബന്ധവുമില്ലെന്നും നഗര ഗ്രാമ മന്ത്രലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് ദഗീസര്‍ വൃക്തമാക്കി.
നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കണമെന്ന നിയമം 24 മണിക്കൂറും കടകള്‍ തുറക്കുന്നതോ അടക്കുന്നതോ ആയ തീരുമാനങ്ങളോട് യാതൊരു ബന്ധവുമില്ലെന്നും അത് മറ്റൊരു തീരുമാനവുമായി ബന്ധപ്പെട്ടതാണെന്നും നിസ്‌ക്കാര സമയങ്ങളില്‍ കടകള്‍ അടക്കണമെന്ന കാരൃം ഇപ്പോഴും പ്രാബലൃത്തിലുണ്ടെന്നും ഖാലിദ് ദഗീസര്‍ വൃക്തമാക്കി.
ഷോപ്പുകള്‍ക്ക് നേരത്തെ നിയമപരമായി അനുവദിക്കപ്പെട്ടിരുന്ന സമയങ്ങള്‍ കഴിഞ്ഞതിനു ശേഷവും കടകള്‍ തുറന്നിടുവാന്‍ താല്പരൃമുള്ളവര്‍ക്ക് നഗര സഭ നിശ്ചയിക്കുന്ന ഫീസ് നല്‍കി 12 മണി മുതല്‍ രാവിലെ 5 മണിവരെ പ്രവര്‍ത്തിക്കാമെന്നും ഖാലിദ് ദഗീസര്‍ കൂട്ടിച്ചേര്‍ത്തു.






