വിശുദ്ധ ഹറം പള്ളിയില്‍ ഇന്ന് ചന്ദ്ര ഗ്രഹണ നിസ്‌കാരം

മക്ക: ഇന്ന് രാത്രി സൗദിയില്‍ ഭാഗീകമായി ചന്ദ്ര ഗ്രഹണം നടക്കും. ചന്ദ്ര ഗ്രഹണം ഉണ്ടാകുന്നതിനെ തുടര്‍ന്ന് വിശുദ്ധ ഹറമില്‍ രാത്രി 11 മണിക്ക് ചന്ദ്രഗ്രഹണ നിസ്‌കാരം നടക്കുമെന്ന് മസ്ജിദുല്‍ ഹറാം ജനറല്‍ അതോറിറ്റി അറിയിച്ചു.

ഗ്രഹണ നിസ്‌കാരത്തിന് ഷെയ്ഖ് ഡോക്ടര്‍ അബ്ദുല്ല അല്‍ ജുഹനി നേത്രത്വം വഹിക്കും. ജൂലൈ 16 ന്  ചൊവ്വാഴ്ച ചില പ്രതിഭാസങ്ങള്‍ നടക്കുമെന്നും രാത്രി 11 മുതല്‍ രണ്ടു മണിവരെ ചന്ദ്രന്‍ ഭാഗികമായി മറഞ്ഞിരിക്കുമെന്നും രാജൃത്തും മറ്റു ഗള്‍ഫ് നാടുകളിലും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് തന്നെ ഇത് കൃതൃമായി ദര്‍ശിക്കാമെന്നും നേരത്തെ ഗോളശാസ്ത്ര വിദഗ്ധര്‍ അറിയിച്ചിരുന്നു.