സേവന സജജരായി മക്കയില്‍ വനിതാ കെ.എം.സി.സി വളണ്ടിയര്‍മാര്‍

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങിയതോടെ മക്കാ കെ.എം.സി.സി വനിതാ വളണ്ടിയര്‍മാരും സേവന രംഗത്ത് സജജീവമായി.

കാക്കിയയിലെ ഹൗസ് കെയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മക്കാ കെ.എം.സി.സി വനിതാ വളണ്ടിയര്‍ മീറ്റ് മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ്യ ഉത്ഘാടനം ചെയ്തു.

വഴി തെറ്റുന്ന ഹാജിമാര്‍ക്ക് വഴികാണിച്ചു കൊടുക്കുന്ന സേവനം വനിതാ വളണ്ടിയര്‍ അംഗങ്ങള്‍ ചെയ്തുവരാറുണ്ട്. പ്രായം ചെന്ന വനിതാ ഹാജിമാരെ ഉംറ ചെയ്യുന്നതിന് സഹായിക്കാറുമുണ്ട്. രോഗികളായ ഹാജിമാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ജിദ്ദ വഴിയും മദീന വഴിയും എത്തുന്ന ഹാജിമാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും കെ.എം.സി.സി വനിതാ വളണ്ടിമാര്‍ സജജീവമായി രംഗത്തിറങ്ങാറുണ്ട്. മക്കയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഗ്രീന്‍ കാറ്റഗറി, അസീസീയ കാറ്റഗറി എന്നിവ കേന്ദ്രീകരിച്ചുമായിരിക്കും കെ.എം.സി.സി വനിതാ വളണ്ടിയര്‍മാരുടെ സേവന പ്രവര്‍ത്തനം.
സുഹ്‌റ മൊയ്തീന്‍ കുട്ടി(ചെയര്‍മാന്‍), സുബൈദ മുബാറക്ക്(കണ്‍വീനര്‍), സുലൈഖാ അബ്ദുന്നാസര്‍(വളണ്ടിയര്‍ കൃാപ്റ്റന്‍), സൈഫുന്നീസ അബ്ദുല്‍ മജീദ്(ചീഫ് കോഡിനേറ്റര്‍), റനാ ഫാത്തിമ, ഫാത്തിമ റഷിന്‍(ഹറം കാറ്റഗറി), ഫാത്തിമ ജന്ന, ജാസ്മിന്‍ സംസം (അസീസിയ കാറ്റഗറി), സമീന ബഷീര്‍, ഹിബ ബഷീര്‍(മെഡിക്കല്‍ വിംഗ്), വിവിധ സംസ്ഥാനങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി മീനാ ബീഗം(സ്വീകരണം), ജിന്‍സിയ്യ, ഫാത്തിമ അബ്ദുള്ള, റുഖിയ്യ മൂസ്സ (ഭക്ഷണ വിതരണം), സൈഫുന്നീസ അബ്ദുറഹിമാന്‍, ബീവി നൗഷാദ്, ഫെബി മുബാറക്ക്, സഫ അബ്ദൂന്നാസര്‍ (വിദൃാര്‍ത്ഥി കോഡിനേറ്റര്‍) എന്നിങ്ങനെയാണ് വിവിധ സബ്കമ്മിറ്റി അംഗങ്ങള്‍.

‘സേവനത്തിന് ഒരുങ്ങുന്ന വളണ്ടിയര്‍’എന്ന വിഷയത്തില്‍ ഫാത്തിമ ജന്ന ക്ലാസ്എടുത്തു. സൗദി നാഷണല്‍ ഹജജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍ മുഖൃപ്രഭാഷണം നടത്തി. ഹംസ മണ്ണാര്‍മല, നാസര്‍ കിന്‍സാറ, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പുക്കോട്ടൂര്‍, മുഹമ്മത് ഷാ, മൊയ്തിന്‍കുട്ടി കോഡുര്‍, സുഹ്‌റ മൊയ്തീന്‍കുട്ടി, സുബൈദ മുബാറക്ക്, സുലൈഖ അബ്ദുനാസര്‍, സൈഫുന്നീസ അബ്ദു റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. മക്ക കെ.എം.സി.സി ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ സ്വാഗതവും ഹംസ സലാം നന്ദിയും പറഞ്ഞു.