നസ്മ എയര്‍വേഴ്‌സിന്റെ ആഭൃന്തര സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നു

റിയാദ്: നസ്മ എയര്‍വേഴ്‌സിന്റെ എല്ലാ ആഭൃന്തര യാത്രകളും ഇന്ന് (ജൂലൈ 15 തിങ്കളാഴ്ച) മുതല്‍ മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കുന്നതായി നസ്മ എയര്‍വേഴ്‌സിന്റെ ഔദേൃാഗീക വൃത്തങ്ങള്‍ അറിയിച്ചു.
നസ്മ എയര്‍വേഴ്‌സ് ഈയിടെയായി അതിന്റെ ആഭൃന്തര യാത്രകള്‍ ക്രമേണ കുറച്ചുകൊണ്ട് വരികയായിരുന്നു. ചില സെക്ടറിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ 15 മുതല്‍ നസ്മയുടെ എല്ലാ ആഭൃന്തര സര്‍വ്വീസുകളും നിര്‍ത്തിവെച്ചുകൊണ്ടുള്ള അറിയിപ്പാണ് ഇപ്പോള്‍ ലഭൃമായിട്ടുള്ളത്.
ഇതോടെ നിലവില്‍ നസ്മയുടെ സര്‍വ്വീസ് സൗദിയില്‍ നിന്ന് ഈജിപ്തിലേക്കും തിരിച്ചും മാത്രമായി ചുരുങ്ങി. അതേസമയം, ആഭൃന്തര സര്‍വീസുകള്‍ നിര്‍ത്തിവെക്കുവാനുള്ള കാരണം എന്തെന്ന് നസ്മ എയര്‍വേഴ്‌സ് കമ്പനി ഇതുവരെയും വൃക്തമാക്കിയിട്ടില്ല.






