ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി ബേങ്കുകള്‍

തട്ടിപ്പു നടത്തുന്നവര്‍ 2 മില്ലൃണ്‍ റിയാല്‍ പിഴ, അല്ലെങ്കില്‍ 3 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും

-ജാഫറലി പാലക്കോട്-

ജിദ്ദ: ബേങ്ക് തട്ടിപ്പു നടത്തുന്നവര്‍ ഇ-മെയില്‍ വഴി നൂതന മാര്‍ഗവുമായി രംഗത്തെത്തിയതായി സൗദി ബേങ്ക് അധികൃതരുടെ മുന്നറിയിപ്പ്.

മൊബൈല്‍ ഫോണ്‍ വഴിയും വാട്ട്‌സപ്പ് മെസ്സേജ് വഴിയും സന്ദേശങ്ങളയച്ച് തട്ടിപ്പിന് ശ്രമിച്ചുവരുന്നുണ്ട്. ബേങ്ക് ലോഗോ ഉപയോഗിച്ചാണ് പല തട്ടിപ്പുകാരും രംഗത്തുള്ളത്. ബേങ്ക് അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യാനും ബാങ്കുമായി ബന്ധപ്പെട്ട വൃക്തിഗത വിവരങ്ങള്‍ ചോദിച്ചുമാണ് തട്ടിപ്പു നടത്തുന്നവര്‍ വൃാജ സന്ദേശങ്ങള്‍ അയക്കുന്നത്.
അത്തരം ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കരുതെന്ന് സൗദിയിലെ ബേങ്കുകള്‍ ഇടപാടുകാരോട് മുന്നറിയിപ്പ് നല്‍കി. ബേങ്കുകളുടെ ലോഗോയും മറ്റും വെച്ച് വരുന്ന ഇത്തരം ഇ-മെയിലുകള്‍ക്ക് മറുപുടി നല്‍കി വഞ്ചിതരാവരുതെന്ന് സൗദിയിലെ ബേങ്കുകള്‍ ഇടപാടുകാരോട് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പത്രയും വേഗം 330330 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരം നല്‍കാന്‍ കമ്മൃൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ബേങ്ക് തട്ടിപ്പുകള്‍ നടത്തുന്നവര്‍ പിടികൂടിയാല്‍ 2 മില്ലൃണ്‍ റിയാല്‍ പിഴ അല്ലെങ്കില്‍ 3 വര്‍ഷം ജയില്‍ ശിക്ഷയാണ് നല്‍കുക. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്ക് എത്രയും വേഗം വിവരം കൈമാറണം. ഇത് തട്ടിപ്പുകാരെ പിടികൂടാന്‍ സഹായകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തട്ടിപ്പുസംഘങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നും ബേങ്കുമായി ബന്ധപ്പെട്ടതും വൃക്തിഗത വിവരങ്ങളടങ്ങിയതുമായ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും സൗദിയിലെ ടെലികോം കമ്പനികള്‍ അറിയിച്ചു. വൈഫൈ പോലെയുള്ള പൊതു ഇന്റര്‍നെറ്റ് വഴി ബേങ്ക് അക്കൗണ്ടുകളും മറ്റും ലോഗിന്‍ ചെയ്യരുതെന്നും തങ്ങളുടെ ഇന്റര്‍ നെറ്റ് കണക്ഷനുകളും ഡിവൈസുകളും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യരുതെന്നും സൗദി ടെലി കമ്മൃൂണിക്കേഷന്‍ ഉപഭോക്താക്കളോടുള്ള മുന്നറിയിപ്പില്‍ ഉണര്‍ത്തിയിട്ടുണ്ട്.