രാജാവിന്റെ ആതിഥേയത്വത്തില്‍ 1300 പേര്‍ക്ക് ഹജജ് ചെയ്യാന്‍ അവസരം

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1300 പേര്‍ ഇത്തവണ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കും. 72 രാജൃങ്ങളിലെ പൗരന്മാര്‍ക്കാണ് രാജാവിന്റെ അതിഥികളായി ഹജജിന് ഇത്തവണയും അവസരം ലഭിക്കുക. സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ യാണ് ഇത്‌സംബന്ധമായ വിവരം അറിയിച്ചത്.

രാജാവിന്റെ ആതിഥേയത്വത്തിലുള്ള ഹജജ് കര്‍മ്മ പദ്ധതിക്ക് ഇസ്‌ലാമിക്, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം മേല്‍നോട്ടം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകളുടെ ക്ഷേമത്തിന് സൗദി ഭരണാധികാരി നല്‍കുന്ന പ്രാധാനൃമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്‌ലാമിക കാരൃമന്ത്രി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു. രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജജ് കര്‍മ്മം ചെയ്യുവാനുള്ള പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ 52,747 പേര്‍ക്കാണ് ഹജജു കര്‍മ്മം ചെയ്യുവാനുള്ള അവസരം ലഭിച്ചത്.