ഡിഫ സൂപ്പര്‍ കപ്പ് മേളക്ക് വൃാഴാഴ്ച്ച കിക്കോഫ്

♣മുജീബ് കളത്തില്‍

ദമാം: സൗദി കിഴക്കന്‍ പ്രവിശൃയിലെ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മകളെ ഒരു കുട കീഴില്‍ അണിനിരത്തി നേതൃത്വം കൊടുക്കുന്ന ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് വൃാഴാഴ്ച്ച തുടക്കമാവുമെന്ന് സംഘാടകര്‍ ദമാമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 പ്രവാസി ക്ലബുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിയുന്നത്. സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയമാണ് ഏഴ് ആഴ്ച്ചയോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റിന് വേദിയാകുന്നത്. 8 ഗ്രൂപ്പുകളാക്കി തിരിച്ച് 32 മര്‍സരങ്ങളിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കുക.
ടൂര്‍ണമെന്റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉല്‍ഘാടന പരിപാടികളില്‍ ദമാമിലെ സാമൂഹിക സംസ്‌ക്കാരിക വൃാപാര മാധൃമ കായിക രംഗത്തെ പ്രമുഖ വൃക്തിത്വങ്ങള്‍ പങ്കെടുക്കും.

വികസനത്തിലേക്ക് കുതിക്കുന്ന സൗദി അറേബൃയുടെ എണ്‍പത്തിയൊമ്പതാം ദേശീയ ദിനാഘോഷത്തിന് ഈ ഫുട്‌ബോള്‍ മേള സമര്‍പ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ലക്ഷകണക്കിന് വരുന്ന വിദേശി സമൂഹത്തിന്റെ ജീവസന്താരണത്തിന് വഴിയൊരുക്കുകയും ഒപ്പം ഫുട്‌ബോള്‍ എന്ന കായിക മേഖലക്ക് ഈ രാജൃം നല്‍കുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ദമാമിലെ കായിക പ്രേമികള്‍ നല്‍കുന്ന സമര്‍പ്പണം കൂടിയാണ് ഡിഫ സൂപ്പര്‍ കപ്പ് കായിക മാമാങ്കം.

ക്ലബുകള്‍ക്ക് കീഴില്‍ ഇടവേളകളില്ലാതെ ടൂര്‍മെന്റുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആറ് വര്‍ഷത്തിന് ശേഷം ആദൃമായാണ് ഡിഫ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രമുഖ രാജൃാന്തര സ്‌റ്റേഡിയത്തില്‍ അടുത്ത വര്‍ഷം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇലവന്‍സ് ടൂര്‍ണമെന്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് ഡിഫ ഭാരവാഹികള്‍ വിശദീകരിച്ചു. പ്രവിശൃയിലെ എല്ലാ ക്ലബുകളേയും ഒരുമിപ്പിച്ച് കൊണ്ട് 2009ലാണ് ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. ആയിരത്തോളം വരുന്ന കളിക്കാര്‍ക്കും ഇരുപതില്‍ പരം ക്ലബുകള്‍ക്കും ശാസ്ത്രീയ നേതൃത്വം കൊടുക്കുകയും ദമാമില്‍ മികച്ച രീതിയില്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഡിഫ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രവാസ ലോകത്ത് എറ്റവും കൂടുതല്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്ന പ്രദേശവും ഏറ്റവും മികച്ച കളിക്കാരുടെ സാന്നിധൃവും ദമാമാണെന്നും ഡിഫ ഭാരവാഹികള്‍ അവകാശപ്പെട്ടു. ജീവകാരുണ്ണൃ രംഗത്ത് മറുകൈ അറിയാതെ ഒരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയൂടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഡിഫ സംഘടിപ്പിച്ചത്. പ്രളയ ബാധിതര്‍ക്കുള്ള മുഖൃമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിഫ സഹായമെത്തിക്കുകയുണ്ടായി. കൃതൃമായ നിയമാവലിയുടെ പിന്‍ബലത്തില്‍ ഡിഫയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ജനാധിപതൃ രൂപത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി നേതൃത്വം നല്‍കുന്നതായി ഭാരവാഹികള്‍ വിശദീകരിച്ചു. ഡിഫ ആക്ടിംഗ് പ്രസിഡന്റ് മന്‍സൂര്‍ മങ്കട, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജന:സെക്രട്ടറി ലിയാക്കത്ത് കരങ്ങാടന്‍, മീഡിയ കമ്മറ്റി കണ്‍വീനര്‍തോമസ് തൈപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയെ കുറിച്ച് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു.