സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ദുല്‍ഹജജ് 5 മുതല്‍ പെരുന്നാള്‍ അവധി ആരംഭിക്കും. 

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹജജ്, ബലിപെരുന്നാള്‍, അവധി സൗദി സിവില്‍ സര്‍വ്വിസ് വിഭാഗം അറിയിച്ചു. ദുല്‍ഹജജ് മാസം 5 മുതല്‍ അവധി ആരംഭിക്കും. ദുല്‍ഹജജ് 15 വരെയാണ് അവധി ഉണ്ടാവുക. ഇതുസംബന്ധമായ ചോദൃത്തിന് സൗദി സിവില്‍ സര്‍വ്വിസ് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടിലുടെ മറുപടി നല്‍കുകയായിരുന്നു.