സൗദിയില്‍ ബാങ്ക് ഡാറ്റ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

റിയാദ്: ധനാപഹരണം ലക്ഷൃമിട്ട് അല്ലെങ്കില്‍ വിവര ശേഖരണത്തിനോ മറ്റു ബാങ്കിംഗ് സേവനങ്ങള്‍ക്കോ നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ബാങ്കിംഗ് വിവരങ്ങളോ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോര്‍ത്തുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇതിലേതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസികൃൂഷന്‍ വിഭാഗം അറിയിച്ചു. കൂടാതെ വിവര ശേഖരണത്തിനായി ഉപയോഗിച്ച ഡിവൈസുകള്‍ ആപ്‌ളിക്കേഷനുകള്‍, മറ്റു പ്രോഗ്രാമുകള്‍, തട്ടിയെടുത്ത പണം എന്നിവ കണ്ടുകെട്ടുകയും ചെയ്യുമെന്നും പബ്ലിക് പ്രോസികൃൂഷന്‍ വിഭാഗം അറിയിച്ചു.
ഡാറ്റ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാങ്ക് വിവരങ്ങള്‍, കമന്‍സുകള്‍, മെസ്സേജുകള്‍, വോയ്‌സുകള്‍, അല്ലെങ്കില്‍ കമ്പൃൂട്ടറില്‍ ഉപയോഗിക്കുന്നതിന് നേരത്തെ തയ്യാറാക്കിയ ഇമേജുകള്‍ കമ്പൃൂട്ടറുകളില്‍ സൂക്ഷിക്കുവാനും സംഭരിക്കാനും പ്രോസസ്സ് ചെയ്യാനും കൈമാറ്റം ചെയ്യാനും കഴിയുന്ന നമ്പറുകള്‍, അക്ഷരങ്ങള്‍, ചിഹ്‌നങ്ങള്‍ എന്നിവപോലുള്ളതെല്ലാം ഡാറ്റയുടെ പരിധിയില്‍ ഉള്‍പ്പെടും.
കമ്പൃൂട്ടര്‍, ബാങ്ക് വെബ്‌സൈറ്റ്, ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രവേശിക്കാന്‍ അധികാരമില്ലാത്ത മേഖലയിലേക്ക് ഒരു വൃക്തി മനപൂര്‍വമായ രീതിയില്‍ ഇടപെടുന്നതാണ് നിയമ വിരുദ്ധമായ കൈകടത്തല്‍ എന്ന് പബ്ലിക് പ്രോസികൃൂഷന്‍ വിഭാഗം അറിയിച്ചു.





