പി.എ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി

ജിദ്ദ: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും മിഡീല്‍ഈസ്റ്റ് ചന്ദ്രിക ഡയറക്ടറുമായ പി.എ റഹ്മാന്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും കണ്ണൂര്‍ ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തി. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസിലെ സീതിസാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് ഉമര്‍ അരിപ്പാമ്പ്ര അധൃക്ഷത വഹിച്ചു.
ജീവകാരുണൃ രംഗത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു പി.എ റഹ്മാന്‍ എന്ന് അനുസ്മര യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
വി.പി മുസ്തഫ, അബ്ദുല്ല പാലേരി, നാസര്‍ മച്ചിങ്ങല്‍, മജീദ് പുകയൂര്‍, സി.സി കരീം, അബ്ദുറഹ്മാന്‍ വായാട്, ജാഫറലി പാലക്കോട്, കെ.പി സലീം, ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പുണ്ടോളി, അസീസ് കോട്ടോപ്പാടം അബ്ദുറഹ്മാന്‍ വെള്ളിമാട്കുന്ന്, എ.കെ ബാവ, ഗഫൂര്‍ പാണ്ടിക്കാട്, ഹബീബ് കല്ലന്‍, മുസ്തഫ ചെമ്പന്‍, കുഞ്ഞാലികുട്ടി നീര്‍വേലി, സി.പി കരീം, മുഹമ്മദ് കുറുക്കന്‍, മുനീര്‍ കമ്പില്‍, ഹാസിര്‍ കുറുവ തുടങ്ങിയവര്‍ സംസാരിച്ചു.






