ജിദ്ദ വയനാട് ജില്ല കെ.എം.സി.സിയുടെ രണ്ടാമത്തെ ബൈത്തുറഹ്മ സമര്‍പ്പിച്ചു

മേപ്പാടി: ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി കമ്മിറ്റി മേപ്പാടി പഞ്ചായത്തിലെ ഓടത്തോട് എന്ന സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ ബൈത്തുറഹ്മയുടെ ഉദ്ഘാടന കര്‍മം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സലാമിന് താക്കോല്‍ദാനം നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി ഉപാധൃക്ഷന്‍ ശറഫുദ്ധീന്‍ പൊഴുതന അധൃക്ഷത വഹിച്ചു. ജില്ല മുസ്‌ലിംലീഗ് പ്രസിഡന്റ് പി.പി.എ കരീം മുഖൃ പ്രഭാഷണം നടത്തി. മണ്ധലം മുസ്‌ലിം ലീഗ് നേതാക്കളായ റസാഖ് കല്‍പ്പറ്റ, സലീം മേമന, കോഴിക്കോട് നോര്‍ത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.കെ ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കാരാടന്‍ നജീബ്, വാര്‍ഡ് മെമ്പര്‍ കെ. ബാബു, എം.കെ റഷീദ്, ജിദ്ദ വയനാട് ജില്ല കെ.എം.സി.സി നേതാക്കളായ ശിഹാബ് ആലുങ്ങല്‍, റിയാസ് കണിയാമ്പറ്റ, ശിഹാബ് തോട്ടോളി, അബൂട്ടി ചെതലയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു.

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കെഎംസിസി നേതാക്കളുടെ മക്കള്‍ക്കും ബൈത്തുറഹ്മ കോര്‍ഡിനേറ്റര്‍ ഹര്‍ഷല്‍ കല്‍പ്പറ്റക്കും മൊമെന്‍േറാ നല്‍കി ആദരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദ് റാഫി സ്വാഗതവും ജിദ്ദ വയനാട് ജില്ല കെഎംസിസി ട്രഷറര്‍ മുജീബ് കൂളിവയല്‍ നന്ദിയും പറഞ്ഞു.