ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറം പുനസംഘടിപ്പിച്ചു

ജിദ്ദ: കാല്‍ നൂറ്റാണ്ടായി ഹജജ് സേവന രംഗത്തു സ്തുതൃര്‍ഹൃ സേവനം ചെയ്യുന്ന ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറം 2019 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ മിനയിലും മക്കയിലും ഹാജിമാര്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ നടത്തുകയാണ് ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം.
നസീര്‍ വാവാകുഞ്ഞു(ചെയര്‍മാന്‍), മാമദ് പൊന്നാനി(ജനറല്‍ കണ്‍വീനര്‍), സി.എഛ് ബഷീര്‍(ജനറല്‍ കോര്‍ഡിനേറ്റര്‍), ബഷീര്‍ മമ്പാട്(ട്രഷറര്‍) എന്നിവരാണ് മുഖൃ ഭാരവാഹികള്‍.
മജീദ് നഹ, അസീസ് പറപ്പൂര്‍(വൈസ് ചെയര്‍മാന്മാര്‍), ഷാഫി മജീദ്(ജോയിന്റ് കണ്‍വീനര്‍), സൈനുല്‍ ആബിദീന്‍(ജന. സെക്രട്ടറി), സത്താര്‍ കണ്ണൂര്‍(ജോയിന്റ് സെക്രട്ടറി), ഷറഫുദ്ദിന്‍ മക്ക, മുംതാസ് സി.വി (ലോജിസ്റ്റിക്‌സ്), ഷംസുദ്ദിന്‍ പയ്യേത്ത് (ജനറല്‍ കൃാപ്റ്റന്‍), ഹമീദ് പന്തല്ലൂര്‍(ഓഡിറ്റര്‍), എ.കെ സൈതലവി(വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍), മുജീബ് തൃത്താല(കൃാമ്പ് ഡയറക്ടര്‍), കുഞ്ഞിമുഹമ്മദ് കൊടശ്ശേരി(ഓഫീസ് സെക്രട്ടറി), ചെമ്പന്‍ അബ്ബാസ്, ഉബൈദ് തങ്ങള്‍, റഹീം ഒതുക്കുങ്ങല്‍(രക്ഷാധികാരികള്‍) എന്നിവരാണ് കമ്മറ്റിയിലെ മറ്റ് ഭാരവാഹികള്‍.
ജിദ്ദയിലെ 10 സംഘടനകളിലെ അംഗങ്ങളാണ് ഹജജ് വെല്‍ഫെയര്‍ ഫോറത്തിനു കിഴില്‍ ഈ വര്‍ഷം ഹാജിമാരുടെ സേവനത്തിനുണ്ടാവുക. ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറത്തിനുകീഴില്‍ എല്ലാ വര്‍ഷവും ഉണ്ടാകാറുള്ളത് പോലെ ഈ വര്‍ഷവും 600 ഓളം വളണ്ടിയര്‍മാര്‍ മീനായിലും മക്കയിലും സേവനത്തിനുണ്ടാവും. ഇന്തൃന്‍ ഹാജിമാര്‍ക്ക് കഞ്ഞി ഉള്‍പ്പെടെ ഇന്തൃന്‍ ഭക്ഷണം വിതരണം ചെയ്യും.
കെ.ടി.എ മുനീര്‍, വി.കെ റഊഫ്, അഹമ്മദ് പാളയാട്ട്, പി.പി റഹീം എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.






