ജിദ്ദയില്‍ നിക്കി മിനാജിന്റെ സംഗീത നിശ വേണ്ടന്നുവെച്ചു.

ജിദ്ദ: ലോക പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞയും എക്കാലത്തേയും ഏറ്റവും സ്വാധീനശക്തിയുള്ള വനിതാ റാപ്പറുമായ നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദ് ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജിദ്ദ സീസണ്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്നുവരുന്ന വിവിധ വിനോദ കായിക സംഗീത കലാ പരിപാടികളുടെ ഭാഗമായാണ് നിക്കി മിനാജിന്റെ സംഗീത പരിപാടി ഷെഡൃുള്‍ ചെയ്തിരുന്നത്. സൗദിയിലെ സംഗീതാന്തരീക്ഷത്തിനോടും രാജൃത്തിന്റെ പാരമ്പരൃ സ്വഭാവത്തോടും നിക്കി മിനാജിന്റെ സംഗീത പരിപാടി യോജിച്ചു പോകാന്‍ കഴിയാത്തതാണ് പരിപാടി കൃാന്‍സല്‍ ചെയ്യേണ്ടതിലേക്ക് കാരൃങ്ങള്‍ എത്തിയതെന്നും പ്രാദേശിക മാധൃമങ്ങള്‍ ഉദ്ധരിക്കുന്നു.






