ഹാജിമാര്‍ക്ക് സൗകരൃമൊരുക്കിക്കൊടുക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ

ജിദ്ദ: അല്ലാഹുവിന്റെ വിരുന്നുകാരായി വിശുദ്ധ ഭൂമിയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് ആവശൃമായ എല്ലാ സൗകരൃങ്ങളും സംവിധാനങ്ങളും നല്‍കുന്നതിനും സേവനങ്ങള്‍ നവീകരിക്കുന്നതിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു.

ജിദ്ദ അല്‍സലാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജാവ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും വരുന്ന ഹാജിമാര്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ഹജജ് കര്‍മ്മങ്ങള്‍ ചെയ്ത ആത്മീയ നിര്‍വൃതിയോടെ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോവുന്നതിന് രാജൃത്തിന്റെ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സര്‍ക്കാരേതര വിഭാഗങ്ങളും രംഗത്തിറങ്ങണം. വിമാനത്താവളങ്ങള്‍, തുറമുഖം, കരമാര്‍ഗം തുടങ്ങി രാജൃത്തിന്റെ വിവിധ പ്രവേശന കവാടങ്ങളിലൂടെ വരുന്ന ഹാജിമാര്‍ക്ക് അവരുടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഹാജിമാര്‍ യാത്രചെയ്യുന്ന വഴികള്‍, അവര്‍ ഇറങ്ങുന്ന സ്ഥലങ്ങള്‍ രണ്ട് വിശുദ്ദ ഹറാമുകളിലേക്കുമുള്ള യാത്രാവഴികള്‍ എന്നിവയിലെല്ലാം ആവശൃമായ സൗകരൃങ്ങള്‍ നല്‍കണമെന്നും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു.

അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹാജിമാര്‍ ഹജജ് പൂര്‍ത്തിയാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മറ്റു ഹാജിമാരുമായി സഹവര്‍ത്തിത്വം പുലര്‍ത്തണമെന്നും വിശുദ്ധ ഭൂമിയുടെ പവിത്രത മാനിക്കണമെന്നും മീഡിയ വിഭാഗം മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. ഹജജിനെ രാഷ്ട്രീയവത്കരിക്കുന്ന കാരൃങ്ങളില്‍ നിന്നും വിഭാഗീയമായ മുദ്രാവാകൃങ്ങളോ പ്രകടനങ്ങളോ നടത്തുന്നതില്‍ നിന്നും അകന്നു നില്‍ക്കണമെന്നും ഹാജിമാരോട് അദ്ദേഹം അഭൃര്‍ത്ഥിച്ചു.

ജിദ്ദ അല്‍സലാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ്