സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ജിദ്ദയിലെ കലാസ്‌നേഹികള്‍ മുന്‍തൂക്കം നല്‍കുന്നുവെന്ന് ഗായകന്‍ നസീര്‍ മിന്നലെ

അക്കരപ്പച്ച തേടുന്നവരാണ് മനുഷൃര്‍. അക്കരപച്ചതേടി ഗള്‍ഫിലെത്തിയ മലയാളികള്‍ ഒരുമിച്ച് കൂടുമ്പോള്‍ നാട്ടിന്‍ പ്രദേശത്തുള്ളതുപോലെയുള്ള കൂടിച്ചേരലുകള്‍ ഗള്‍ഫിലും കാണാനാകുന്നുണ്ട്. ഗള്‍ഫ് ഇത്തരം സൗഹാര്‍ദത്തിന്റെ കൂടിച്ചേരലുണ്ടാകുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടെന്ന് പഴയകാല നാട്ടിന്‍പുറ ഓര്‍മകള്‍ അയവിറക്കി നസീര്‍ മിന്നലെ പറഞ്ഞു
-ജാഫറലി പാലക്കോട്-
ജിദ്ദ: ജിദ്ദയിലെ കലാസ്‌നേഹികളായ മലയാളി സമൂഹത്തെ കുറിച്ച് നല്ല വിലയിരുത്തലുമായി പ്രമുഖ ഗായകന്‍ നസീര്‍ മിന്നലെ തന്റെ കലാജീവിതത്തെ കുറിച്ച് ‘ഗള്‍ഫ് മലയാളി വെബു’മായി അഭിപ്രായം പങ്ക്‌വെച്ചു. നാട്ടിന്‍പുറത്ത് ഒരു വിവാഹമുണ്ടാകുമ്പോള്‍ എല്ലാവരും പങ്കെടുത്ത് കൂട്ടായ്മയിലൂടെ വിജയിപ്പിക്കും പോലെയാണ് ജിദ്ദയിലെ പരിപാടികളുടേയും വിജയമെന്ന് നസീര്‍ മിന്നലെ അഭിപ്രായപ്പെടുന്നു. ജിദ്ദയില്‍ നടക്കുന്ന പരിപാടികളില്‍ കുടുംബങ്ങളടക്കം എല്ലാവരും പങ്കെടുത്ത് ഒരാഘോഷമാക്കി മാറ്റുകയാണ് പതിവ്. ഒരു പരിപാടി എന്നതിലുപരി പരിപാടികളിലൂടെ ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കാന്‍ ജിദ്ദയിലെ പ്രവാസികള്‍ ശ്രമിക്കുന്നതായി അനുഭവപ്പെടാറുണ്ട്. തനി നാട്ടിന്‍പുറത്തിന്റെ നന്‍മയുടെ, ആത്മാര്‍ത്ഥതയുടെ അനുഭവമാണ് ജിദ്ദയിലെ കലാസ്‌നേഹികള്‍ക്കിടയിലെത്തുമ്പോള്‍ ലഭിക്കുന്നത്. ചെറിയ പിണക്കങ്ങളുണ്ടായാല്‍പോലും പെട്ടെന്ന് ഒന്നാവുക അതിമഹത്തായ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ജിദ്ദാ മലയാളികളെന്ന് നസീര്‍ മിന്നലെ അഭിപ്രായപ്പെട്ടു.

ജാഫലി പാലക്കോട്, നസീര്‍ മിന്നലെ, ഷാജി പാണ്ടിക്കാട്(വീഡിയോ)
കൊച്ചിന്‍ ഹനീഫ, സിദ്ധീഖും ലാലും തുടങ്ങിയ കുറേ കലാകാരന്‍മാരുടെയും കലാഭവന്‍ കലാകാരന്‍മാരുടെയും ഒത്തുകൂടുന്ന സ്ഥലമാണ് മിന്നലെ നസീറിന്റെ സ്വദേശമായ എറണാകുളം പുല്ലേപ്പടി. കലാഭവന്റെ തൊട്ടടുത്താണ് നസീറിന്റെ വീട്. പാട്ട് പഠിപ്പിക്കുന്നതും സംഗീതത്തിന്റെയും ശബ്ദം ശ്രവിച്ചായിരുന്നു കലാഭവന്റെ പരിസരത്തുകൂടെ നസീറിന്റെ കൊച്ചുനാളിലെ യാത്ര. ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ സംഗീതത്തോടുള്ള അഭിരുചി മനസ്സിലാക്കി വീട്ടുകാര്‍ കലാഭവനില്‍ ചേര്‍ത്തു. ഇപ്പോള്‍ ദുബായിലുള്ള ബാബുസാറിന്റെ കീഴിലായിരുന്നു അന്ന് സംഗീതം അഭൃസിച്ചിരുന്നത്. പാലക്കാട് വെച്ച് നടന്ന പ്രശസ്ത ഗായിക ചിത്രയുടെയും എസ്.പി ബാലസുഭ്രമണൃന്റെയും ഷോയിലെ വലിയൊരു വേദിയിലാണ് ആദൃമായി പാടാന്‍ അവസരമൊത്തതെന്നാണ് നസീര്‍ ഓര്‍ക്കുന്നത്. യേശുദാസിന്റെ ചില വേദികളിലും പാടാന്‍ സംഗീതം ആഭൃസിച്ച ആദൃനാളില്‍ അവസരമൊത്തത് ഇന്നും മായാതെ ഓര്‍ക്കുന്നു.
2001ല്‍ സൂരൃാ ടിവിയില്‍ അവതരിപ്പിച്ച മിന്നലേ എന്ന ബാന്റ് സംഗീത പരിപാടിയാണ് നസീറിന് ‘മിന്നലെ നസീര്‍’ എന്ന പേരുണ്ടാക്കികൊടുത്തത്. പിന്നീടങ്ങേട് നസീറിന്റെ കലാ ജീവിതത്തില്‍ അതൊരു വലിയ വഴിത്തിരിവായി മാറി. കലാ ജീവിതത്തില്‍ പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ സൂരൃാ ടിവി പരിപാടി സഹായിച്ചതായി നസീര്‍ പറഞ്ഞു. സൂരൃാ ടിവിക്കുശേഷം ജീവന്‍ ടിവി, ജയ്ഹിന്ദ് ടി.വി എന്നിവിടങ്ങളിലും സ്ഥിരം പരിപാടികള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ തമിഴ് നാട്ടിലെ കൃാപ്റ്റന്‍ ടി.വിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഭാരൃയും ഗായികയുമായ ജിനു അടക്കം നാല് പേരെ വെച്ചുകൊണ്ടാള്ള പരിപാടിയാണ് കൃാപ്റ്റന്‍ ടിവിയില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ ആദൃമായി പേരിട്ട് ബേന്റ് ചെയ്ത് പ്രോഗ്രാം അവതരിപ്പിച്ചത് മിന്നലെയാണ്.
ആദൃ കാലത്ത് മലയാളം, ഹിന്ദി ഗാനങ്ങള്‍ റീമിക്‌സ് ചെയ്ത് പാടുമ്പോള്‍ വലിയ സ്വീകാരൃത ലഭിച്ചിരുന്നില്ല. പക്ഷേ ഷോ വലിയ ഹിറ്റായി. യൂടൃൂബടക്കമുള്ള സോഷൃല്‍ മീഡിയക്ക് വലിയ പ്രചരണമില്ലാതിരുന്ന ആദൃകാലത്ത് എത്രമാത്രം റീച്ചുണ്ടെന്നറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി കേരളത്തില്‍ മിക്ക ജില്ലകളിലും സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ ആദൃമായി പരിപാടി അവതരിപ്പിച്ചത് കുവൈത്തില്‍ 2006-2007 കാലഘട്ടത്തിലായിരുന്നു. സുമേശ് തമ്പി, മനോജ്, തുടങ്ങിയവര്‍ ഉള്‍കൊള്ളുന്ന വലിയൊരു ഷോയുടെ ഭാഗമായാണ് കുവൈത്തില്‍ പാടാനെത്തിയിരുന്നത്. തൊട്ടടുത്ത ആഴ്ച ഖത്തര്‍, ഒന്നരമാസം കഴിഞ്ഞ് ദുബൈ അങ്ങിനെയായിരുന്നു നാടുകളിലെ ആദൃകാല പരിപാടികള്‍. റിയാദില്‍ കേളി എന്ന സംഘടനയുടെ പരിപാടിയിലാണ് സൗദിയില്‍ ആദൃമായെത്തിയത്.
വിശുദ്ധ മക്ക എന്നത് ഒരു വികാരമാണ്. കോച്ചുനാളിലെ ആഗ്രഹമായിരുന്നു മക്കയിലെത്തണം എന്നത്. ഇവിടെ എത്തി ഉംറ ചെയ്യാന്‍ സാധിച്ചു എന്നത് വലിയ ഭാഗൃമായി കരുതുന്നു. സര്‍വ്വനാഥന് സ്തുതിയും അര്‍പ്പിക്കുന്നു. വിശുദ്ധ കഅബയെ നേരിട്ട് കണ്ട നിമിഷം മറക്കാറാവാത്ത ഒരു വികാരമാണ്. റിയാദിലുള്ള മുജീബ് ഉപ്പടയോടൊപ്പമിരുന്നു ആധൃം മക്കയിലെത്തിയത്. റിയാദില്‍ നിന്നും കാറിലായിരുന്നു മക്കയിലേക്കുള്ള യാത്ര. പിന്നീട് കുടുംബത്തോടൊപ്പം ഉംറ ചെയ്യുവാന്‍ സഹായിച്ചത് ജിദ്ദയിലെ കലാസംഘാടകനായ ഗഫൂര്‍ ചാലിലിന്റെ നേതൃത്വത്തിലാണ്. മുജീബ് ഉപ്പടയോടും ഗഫൂര്‍ ചാലിലിനോടുമുള്ള സന്തോഷവും നന്ദിയും എന്നും മനസ്സില്‍ സൂക്ഷിക്കുകയാണ്.
ജിദ്ദയില്‍ നിരവധി കലാകാരന്‍മാരുണ്ട്. ഒരു പരിപാടി ഉണ്ടായാല്‍ എല്ലാലരും പരസ്പരം സഹകരിക്കുന്നുണ്ട്. പ്രവാസികളുടെ ഏതാനും ഫ്‌ളാറ്റുകളില്‍ മെഹ്ഫില്‍ സംഗമം നടത്തുന്നതായി അറിയുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാരൃമാണ്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പുതിയ ആല്‍ബത്തിന്റെ പേര് ബിലാല്‍ എന്നാണ്. അഞ്ച് സിനിമകളില്‍ നിലവില്‍ പാടാന്‍ അവസരമുണ്ടായിട്ടുണ്ട്. അതില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ പല അവസരവും നഷ്ടമായിട്ടുമുണ്ട്. സംഗീതത്തെ ഏറെ നെഞ്ചിലേറ്റുന്നവരിലധികവും ഗള്‍ഫ്കാരാണെന്ന് തോന്നിയിട്ടുണ്ട്.

നസീര്‍ മിന്നലെ, ഗഫൂര്‍ ചാലില്‍, ഹിജാസ് കൊച്ചി
അക്കരപ്പച്ച തേടുന്നവരാണ് മനുഷൃര്‍. അക്കരപച്ചതേടി ഗള്‍ഫിലെത്തിയ മലയാളികള്‍ ഒരുമിച്ച് കൂടുമ്പോള്‍ നാട്ടിന്‍ പ്രദേശത്തുള്ളതുപോലെയുള്ള കൂടിച്ചേരലുകള്‍ ഗള്‍ഫിലും കാണാനാകുന്നുണ്ട്. ഗള്‍ഫ് ഇത്തരം സൗഹാര്‍ദത്തിന്റെ കൂടിച്ചേരലുണ്ടാകുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടെന്ന് പഴയകാല നാട്ടിന്‍പുറ ഓര്‍മകള്‍ അയവിറക്കി സസീര്‍ മിന്നലെ പറഞ്ഞു നിര്‍ത്തി.
ഗഫൂര്‍ ചാലില്‍, ഹിജാസ് കൊച്ചി എന്നിവര്‍കൊപ്പമാണ്‌നസീര്‍ മിന്നലെ ഗള്‍ഫ്മലയാളി സ്റ്റുഡിയോയില്‍ എത്തിയത്.






