പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം കുവൈത്തിലും

വീഡിയോ ക്‌ളിക്ക് ചെയ്യുക
കുവൈത്ത്: പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം കുവൈത്തിലും ഇറാഖിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കുവൈത്ത് സമയം 10.02-ന് കുവൈത്ത് സിറ്റി മുതല്‍ സാല്‍മിയ വരെയുള്ള പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ തലസ്ഥാന നഗരിയായ ടെഹ് റാനില്‍നിന്ന് 450 കി.മീ അകലെ ഖെസസ്താനിലെ മസ്ജിദ് സുലൈമാന്‍ പ്രദേശത്തുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.7 ആണ് രേഖപ്പെടുത്തിയ്. ഭൂചലനത്തെ തുടര്‍ന്ന് ഇറാനില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.






