വേങ്ങര സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.

ജിദ്ദ: വേങ്ങര അരിക്കുളം സ്വദേശി ചെരിച്ചിയില്‍ അബ്ദുല്‍ ഗഫൂര്‍(41) ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദയിലെ അമീര്‍ സുല്‍ത്താന്‍ റോഡില്‍വെച്ചാണ് അപകടമുണ്ടായത്.
അദാം ഇന്റര്‍ നാഷണല്‍ട്രേഡിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് എന്ന കമ്പനിക്കുകീഴിലുള്ള സവാരി ഗ്രൂപ്പ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 15 വര്‍ഷമായി ജിദ്ദയില്‍ ജോലിചെയ്തു വരികയായിരുന്നു.
മൃതദേഹം മഹ്ജര്‍ ആശുപത്രി മാര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാരൃയും രണ്ട് കുട്ടികളും ഉണ്ട്. ജലീല്‍ ഹരാസാത്ത്, ഹബീബ് കല്ലന്‍, മുഹമ്മ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം അനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഖബറടക്കം ജിദ്ദയില്‍ നടക്കും.






