ഫര്‍സാന അഫ്‌സലിന് പെന്റിഫ് യാത്രഅയപ്പ് നല്‍കി.

പെന്റിഫ് വനിതാ വേദി ചീഫ് കോ ഓര്‍ഡിനേറ്ററായിരുന്നു ഫര്‍സാന അഫ്‌സല്‍.
ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫര്‍സാന അഫ്‌സലിനും കുടുംബത്തിനും ജിദ്ദ പെന്റിഫ് കമ്മിറ്റി യാത്രയപ്പ് നല്‍കി. പെന്റിഫ് വനിതാ വേദി ചീഫ് കോ ഓര്‍ഡിനേറ്ററായിരുന്നു ഫര്‍സാന അഫ്‌സല്‍.
ഷറഫിയ്യയില്‍ നടന്ന യാത്രഅയപ്പ് ചടങ്ങില്‍ പെന്റിഫ് പ്രസിഡന്റ് നാസര്‍ ശാന്തപുരം, വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ ജുനൈദ മജീദ്, ജനറല്‍ സെക്രട്ടറി ഷഹീബ ബിലാല്‍ എന്നിവര്‍ ചേര്‍ന്ന് ഫര്‍സാന അഫ്‌സലിനുള്ള ഉപഹാരം സമ്മാനിച്ചു.
ജിദ്ദ പ്രവാസികളുടെ കായിക സംഘടനയായ സൗദി ഇന്തൃന്‍ ഫുട്‌ബോള്‍ ഫോറം എക്‌സികൃൂട്ടീവ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പെന്റിഫ് പ്രസിഡന്റ് നാസര്‍ ശാന്തപുരം, പ്രവര്‍ത്തക സമിതി അംഗം അയ്യൂബ് മുസ്‌ലിയാരകത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ ശാന്തപുരത്തിനെ പെന്റിഫ് ചെയര്‍മാന്‍ നാലകത്ത് കുഞ്ഞാപ്പയും അയ്യൂബ് മുസ്‌ലിയാരകത്തിനെ പി.കെ സൈദ് കരിങ്കല്ലത്താണിയും പൊന്നാട അണിയിച്ചു. നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ഇഷാന്‍ അഫ്‌സല്‍, ഫാത്തിമ നശ്‌വ എന്നിവരെ ദനീന്‍ അബ്ദുല്‍ മജീദ്, ദിയ ബിലാല്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.
അയ്യൂബ് മുസ്‌ലിയാരകത്ത് മെമെന്‍േറാ വായന നടത്തി. പി.കെ ബിഷര്‍ താഴേക്കോട്, നാലകത്ത് കുഞ്ഞാപ്പ, പി.കെ സൈദ്, ബിലാല്‍, ആദില്‍, ഷിയാസ്, അഫ്‌സല്‍, റാഫി, ഷഹീബ ബിലാല്‍, ഷാനിബ ആദില്‍, ദനീന്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫര്‍സാന അഫ്‌സല്‍ മറുപടി പ്രസംഗം നടത്തി. നാസര്‍ ശാന്തപുരം അധൃക്ഷത വഹിച്ചു. ജുനൈദ അബ്ദുല്‍ മജീദ് സ്വാഗതവും വി.പി മജീദ് നന്ദിയും പറഞ്ഞു.






