ഹജജ് അനുമതിപത്രമില്ലാത്ത മുക്കാല്‍ ലക്ഷത്തിലധികം വിദേശികളെ തിരിച്ചയച്ചു

ജൂണ്‍ 31 വെള്ളിയാഴ്ച മുതല്‍ക്കാണ് വിദേശികളെ അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുവാന്‍ തുടങ്ങിയത്. അന്നുമുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് 76,500 വിദേശികളെയും 29,400 വാഹനങ്ങളെയും റോഡ് സുരക്ഷാ വിഭാഗം തടഞ്ഞത് തിരിച്ചയച്ചത്.
ജിദ്ദ: അനുമതി രേഖയില്ലാതെ വിശുദ്ധ മക്കയിലേക്ക് കടക്കുവാന്‍ ശ്രമിച്ച 76,500 വിദേശികളെയും 29,400 വാഹങ്ങളെയും മക്കയുടെ അതിര്‍ത്തികളില്‍ തടഞ്ഞു വെച്ചതായി മക്ക ഗവര്‍ണറേറ്റ് പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.
ജൂണ്‍ 28 വെള്ളിയാഴ്ച മുതല്‍ക്കാണ് വിദേശികളെ അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുവാന്‍ തുടങ്ങിയത്. അന്നുമുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് 76,500 വിദേശികളെയും 29,400 വാഹനങ്ങളെയും റോഡ് സുരക്ഷാ വിഭാഗം തടഞ്ഞത് തിരിച്ചയച്ചത്.
ഹജജ് സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി അനുമതി രേഖയില്ലാതെ മക്കയിലേക്ക് വിദേശികള്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല. അതേസമയം കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ പ്രവേശനാനുമതി നിശേഷിച്ച് ചെക്ക്‌പോസ്റ്റുകളില്‍ തടയപ്പെട്ട വിദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം തടയപ്പെട്ടതെന്ന് കണക്കുകള്‍ ബോധൃപ്പെടുത്തുന്നു. 47,300 വിദേശികളെയും 22,100 വാഹങ്ങളെയുമാണ് കഴിഞ്ഞ വര്‍ഷം ഹജജ് അനുമതി രേഖ ഇല്ലാത്തതിന്റെ പേരില്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തടയപ്പെട്ടത്.






