സൗദിയില്‍ ടാക്‌സി ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു

ടാക്‌സി വാഹനങ്ങളുടെ മിനിമം ചാര്‍ജ് 10 റിയാലാണ്. ഓരോ ട്രിപ്പുകള്‍ക്കും സ്റ്റാര്‍ട്ടിംഗ് ചാര്‍ജ് 5.5 റിയാലും പിന്നീട് വരുന്ന ഓരോ കിലോമീറ്ററുകള്‍ക്കും 1.8 റിയാലും വെയിറ്റിംഗ് ചാര്‍ജ് ഒരു മിനിറ്റിനു 80 ഹലാലയുമാണ്. എന്നാല്‍ രാത്രി സമയങ്ങളിലെ ട്രിപ്പുകള്‍ക്കുള്ള സ്റ്റാര്‍ട്ടിംഗ് ചാര്‍ജ് 10 റിയാലായിരിക്കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദിഷ്ട കരട് നയത്തില്‍ പറയുന്നു.
– അബു സകിയ്യ, ക്‌ളാരി –
ജിദ്ദ: രാജൃത്തെ ടാക്‌സികാറുകളുടെ നിരക്കുകള്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പുതുക്കി നിശ്ചയിക്കുകയും ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത വാഹനങ്ങളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ഗതാഗത അതോറിറ്റി സംവിധാനം ഉണ്ടാക്കുകയും അതിലേക്ക് പൊതുജനാഭിപ്രായം തേടുകയും ചെയ്തു.
ടാക്‌സി വാഹനങ്ങളുടെ മിനിമം ചാര്‍ജ് 10 റിയാലാണ്. ഓരോ ട്രിപ്പുകള്‍ക്കും സ്റ്റാര്‍ട്ടിംഗ് ചാര്‍ജ് 5.5 റിയാലും പിന്നീട് വരുന്ന ഓരോ കിലോമീറ്ററുകള്‍ക്കും 1.8 റിയാലും വെയിറ്റിംഗ് ചാര്‍ജ് ഒരു മിനിറ്റിനു 80 ഹലാലയുമാണ്. എന്നാല്‍ രാത്രി സമയങ്ങളിലെ ട്രിപ്പുകള്‍ക്കുള്ള സ്റ്റാര്‍ട്ടിംഗ് ചാര്‍ജ് 10 റിയാലായിരിക്കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദിഷ്ട കരട് നയത്തില്‍ പറയുന്നു.
ഈ പറയപ്പെട്ട നിരക്കുകള്‍ യാത്ര തുടങ്ങി ആദൃത്തെ 80 കിലോമീറ്ററുകളില്‍ നിശ്ചയിക്കപ്പെട്ടതാണ്. 80 കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നീട് യാത്രയുടെ അവസാനം വരെയുള്ള കിലോമീറ്ററുകള്‍ക്ക് 50 ശതമാനം കുറവ് വരുത്തേണ്ടതാണ്. അതോടൊപ്പം വരുന്ന മറ്റു ചാര്‍ജുകള്‍ യാത്രക്കാരന്‍ വഹിക്കേണ്ടതുമുണ്ട്.
അതുപോലെ സീനിയര്‍ സിറ്റിസണ്‍, കൃാന്‍സര്‍ രോഗികള്‍, 6 വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ള വിദൃാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് യാത്രയുടെ 50 ശതമാനം കിഴിവ് നല്‍കേണ്ടതാണ്. ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജനൃ യാത്രയും അനുവദിക്കേണ്ടതാണ്.
സിറ്റിയിലൂടെയുള്ള ഒരു ദിവസത്തെ ബസ് യാത്രാ ചിലവ് ശരാശരി ദിവസ വരുമാനത്തിന്റെ അഞ്ചു ശതമാനത്തിലധികം കൂടരുതെന്നും ഒരു ദിവസത്തെ സിറ്റിക്ക് പുറത്തുള്ള ദീര്‍ഘ യാത്രകളുടെ ചിലവുകള്‍ ശരാശരി ദിവസ വരുമാനത്തിന്റെ പത്തു ശതമാനത്തിലധികം കൂടരുതെന്നും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി വൃക്തമാക്കി.
ഇതുസംബന്ധമായ പൊതുജനാഭിപ്രായം ജൂലായ് 18 വൃാഴാഴ്ച്ച വരെ സ്വീകരിക്കുന്നതാണെന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി അറിയിച്ചു.