സമീക്ഷ സാഹിതൃവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം നടന്നു

ജിദ്ദ: വായനയുടെ വിസ്മയ ലോകം തുറന്നുകൊണ്ടാണ് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ച് സമീക്ഷ സാഹിതൃവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം നടന്നു.
ഷഹീബ ബിലാലിന്റെ അദ്ധൃക്ഷതയില്‍ നടന്ന ചടങ്ങില്‍ രബീന്ദ്രനാഥ ടാഗോറിന്റെ ‘ചോഖര്‍ബാലി’ എന്ന നോവല്‍ അനുപമ ബിജുരാജ് അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം അവനവന്റെ ഉള്ളില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു എന്നും സമൂഹത്തിന്റെ മുന്നില്‍ അപശകുനമായി വിധവകളെ കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് മൂന്ന് വിധവകളുടെ കഥ പറഞ്ഞുകൊണ്ട് വിശ്വ പൗരന്‍ രബീന്ദ്രനാഥ ടാഗോറിന്റെ ചോഖര്‍ബാലി എന്ന നോവല്‍ രചിച്ചത് എന്നുമുള്ള തന്റെ വായനാനുഭവം പങ്കുവെച്ചാണ് അനുപമ ബിജുരാജ് ചടങ്ങിനു തുടക്കം കുറിച്ചത്.
ഷഹീബ ബിലാല്‍, സലീന മുസാഫിറും, നൂറുന്നീസ ബാവ്, സീമാ രാജീവ്, കുട്ടികളായ ഫൈസ് മുഹമ്മദ്, ഫാദില്‍ സൈനുദ്ധീന്‍ തുടങ്ങിയവരും വിവിധ പുസ്തക വായനയുടെ അനുഭവം പങ്ക്‌വെച്ചു.
കിസ്മത്ത് മമ്പാട് സ്വാഗതവും ഹഫ്‌സ മുസാഫര്‍ നന്ദി പറഞ്ഞു.






