മുഹമ്മദുപ്പയ്ക്ക് യാത്രയപ്പ് നല്‍കി

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മേല്‍മുറി സൗദി പ്രവാസി കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദുപ്പയ്ക്ക് യാത്രയപ്പ് നല്‍കി.
ശറഫിയ്യയില്‍വെച്ച് നടന്ന യാത്രയപ്പ് ചടങ്ങില്‍ ഉമ്മര്‍ പുളിക്കത്തൊടി, അബു നാണത്ത്, അയ്യൂബ് സീമാടന്‍, അബ്ദുസ്സലാം, റഫീക്കലി, അനീസ്, ഷിയാസ് ബാബു, അഫ്‌സല്‍, ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
മുഹമ്മദുപ്പ യാത്രയപ്പിന് നന്ദി പറഞ്ഞ് സംസാരിച്ചു. ജനറല്‍ സെക്രട്ടറിയുടെ ചുമതല നിസാര്‍ മച്ചിങ്ങലിനെ യോഗം ഏല്‍പിച്ചു.






