5038 ഇന്തൃന്‍ ഹാജിമാര്‍ ഇതിനകം മദീനയിലെത്തി.

ജൂലൈ 12ാം തീയ്യതി മുതല്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയിലേക്ക് പോയിതുടങ്ങും.

ജിദ്ദ: ഇതിനകം 20 വിമാനങ്ങളില്‍ 5038 ഇന്തൃന്‍ ഹാജിമാരാണ് ഹജജ് കര്‍മ്മത്തിനായി മദീനയില്‍ എത്തിയതെന്ന് ഇന്തൃന്‍ അംബാസിഡര്‍ ഔസാഫ് സഈദ് ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റില്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഹാജിമാര്‍ക്കും മദീനയിലെ മസ്ജിദുന്നബവിക്കടുത്തുള്ള മര്‍ക്കസിയ്യയിലാണ് താമസമൊരുക്കിയിട്ടുള്ളത്. മദിനയില്‍ എട്ട് ദിവസം ഹാജിമാര്‍ താമസിച്ച ശേഷം മക്കയിലേക്ക് തിരിക്കും. മദീനയില്‍ മൊത്തം 40 നേരങ്ങളിലെ പ്രാര്‍ത്ഥനയാണ് ഹാജിമാര്‍ നിര്‍വ്വത്തിക്കുക. ജൂലൈ 12ാം തീയ്യതി മുതലായിരിക്കും മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരുടെ മക്കയിലേക്കുള്ള യാത്ര തുടങ്ങുക. ഹാജിമാരുടെ സേവനത്തിനാവശൃമായ എല്ലാ നടപടികളും ഇന്തൃ ഹജജ് മിഷന്‍ പൂര്‍ത്തിയാക്കിയതായും അംബാസിഡര്‍ അറിയിച്ചു.

ഹാജിമാരെ സ്വീകരിക്കാനുള്ള സജജീകരണങ്ങള്‍ മദീന വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്തൃയില്‍നിന്നുള്ള ഹാജിമാരെ സ്വീകരിക്കാന്‍ ആവശൃമായ ഉദേൃാഗസ്ഥരെ വിമാനത്താവളത്തില്‍ ഇന്തൃന്‍ ഹജജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. പ്രയാസ രഹിതമായാണ് ഹാജിമാരെ വിമാനത്താവളത്തില്‍നിന്നും താമസ കേന്ദ്രങ്ങളിലേകെത്തിക്കുന്നത്. ഹാജിമാരുടെ ബേഗേജുകളും കൃതൃമായി ഹാജിമാരുടെ താമസയിടങ്ങളില്‍ എത്തിച്ചുനല്‍കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും സേവന സന്നദ്ധതയോടെയാണ് ഹാജിമാരുടെ സേവനത്തിനായി വിമാനത്താവളത്തിലും മറ്റും പ്രവൃത്തിച്ചുവരുന്നത്.

ഇന്തൃന്‍ ഹജജു ക്വാട്ട രണ്ട് ലക്ഷമായി വര്‍ദ്ദിപ്പിച്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അംബാസിഡര്‍ വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു. 2 ലക്ഷം ഇന്തൃന്‍ ഹാജിമാരില്‍ 1,40,000 ഹാജിമാര്‍ ഹജജ് കമ്മിറ്റി വഴിയാണ് ഇന്തൃയില്‍നിന്നെത്തുന്നത്. സ്വകാരൃ ഗ്രുപ്പുവഴി അറുപതിനായിരം ഹാജിമാരും ഇത്തവണ ഇന്തൃയില്‍ നിന്നെത്തുന്നുണ്ട്.

ഇത്തവണ ഇതാദൃമായി ഹാജിമാര്‍ നാട്ടില്‍നിന്നും പറപ്പെടും മുമ്പ്തന്നെ മദിനയില്‍ താമസിക്കാനുള്ള കെട്ടിടം, കെട്ടിട നമ്പര്‍, നും നമ്പര്‍ എന്നിവ അറിയിച്ചുകൊടുക്കാന്‍ സാധിച്ചത് ഏറെ ഉപകാരപ്പെടുന്നുണ്ട്. താമസ കേന്ദ്രം നേരത്തെ ഹാജിമാര്‍ക്ക് അറിയിച്ചുകൊടുക്കാനായത് മദീനയില്‍ എത്തിയശേഷം റൂമുകളില്‍ എത്താനുള്ള സമയ നഷ്ടം കുറക്കാനായി. ഹാജിമാരുടെ ലഗേജുകളില്‍ താമസിക്കുന്ന കെട്ടിടങ്ങളുടെയും ഹോട്ടലുകളുടേയും പേരും മറ്റ് വിവരങ്ങളുമടങ്ങിയ സ്റ്റിക്കര്‍ ഇന്തൃയില്‍നിന്നുതന്നെ പതിക്കുന്നതും ഹാജിമാരുടെ ലഗേജ് നീക്കം എളുപ്പമാക്കുവാനും ലഗേജ് നഷ്ടപ്പെടുന്നതും മാറിപ്പോകുന്നതുമായ പ്രവണത ഇല്ലാതാക്കുവാനും സഹായകമാകുന്നുണ്ട്.

———— ————–
ഇന്തൃന്‍ ഹാജിമാരുടെ ആരോഗൃ സംരക്ഷണത്തിനായി മദീനയില്‍ ഹാജിമാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മെയ്ന്‍ ഹജജ് ഓഫീസ്, 3 ബ്രാഞ്ച് ഓഫിസ്, 10 കിടക്കകളോട് കൂടിയ ഒരു ഡിസ്‌പെന്‍സറി, മൂന്ന് ബ്രാഞ്ച് ഡിസ്‌പെന്‍സറി എന്നിവയാണ് ഇന്തൃന്‍ ഹജജ് മിഷന്‍ ഒരുക്കിയിട്ടുള്ളത്. ഹജജ് ഓഫീസുകളും ഡിസ്‌പെന്‍സറികളും ഹാജിമാര്‍ക്കായി  24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
—- ——————-
ഇന്തൃന്‍ ഹജജ് കമ്മിറ്റിക്കു കീഴിലുള്ള 1,40,000 ഹാജിമാരില്‍ 63,000 ഹാജിമാര്‍ മദീനയിലാണ് എത്തിച്ചേരുന്നത്. ജുലൈ 21വരെയാണ് ഹാജിമാര്‍ മദീനയിലെത്തുന്നത്. അവശേഷിക്കുന്ന 77,000 ഇന്തൃന്‍ ഹാജിമാര്‍ ജുലൈ 20 മുതല്‍ ജിദ്ദ ഹജജ് ടെര്‍മിനല്‍വഴി മക്കയിലെത്തും. ആഗസ്ത് 5 നായിരിക്കും ഇന്തൃന്‍ ഹാജിമാരെയും വഹിച്ചുള്ള ഈ വര്‍ഷത്തെ ഹജജിനായുള്ള അവസാന വിമാനം ഇന്തൃയില്‍നിന്നും ജിദ്ദ വിമാനത്താവളത്തിലെത്തുക. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുന്ന ഹാജിമാര്‍ ഹജജുകര്‍മ്മത്തിനുശേഷം ആഗസ്ത് 19 മുതല്‍ മദീന സന്ദര്‍ശനത്തിന് തിരിക്കും. ഈ ഹാജിമാര്‍ മദീനയില്‍ 8 ദിവസം തങ്ങിയായിരിക്കും മദീനയില്‍നിന്നും ഇന്തൃയിലേക്ക് മടക്കയാത്ര നടത്തുക. അതേസമയം മദീന വഴി ഹജജ് കര്‍മ്മത്തിനെത്തിയ ഹാജിമാര്‍ ഹജജ് കര്‍മ്മത്തിനുശേഷം ജിദ്ദയില്‍നിന്നും ആഗസ്ത് 16 മുതല്‍ നാട്ടിലേക്ക് തിരികെ പോയി തുടക്കും. സെപ്തംബര്‍ 14നാണ് നാട്ടിലേക്ക് തിരികെയുള്ള അവസാന ഹജജ് വിമാനം

മക്കയില്‍ ഒരു മെയ്ന്‍ ഹജജ് ഓഫിസ്, 16 ബ്രാഞ്ച് ഓഫീസ്, 40, 30, 10 കിടക്കകളോടുകൂടിയ 3 ആശുപത്രികള്‍, 16 ബ്രാഞ്ച് ഡിസ്‌പെന്‍സറി എന്നിങ്ങനെയാണ് ഇന്തൃന്‍ ഹാജിമാര്‍ക്കായി സജജീകരിച്ചിട്ടുള്ളത്. ജിദ്ദ വിമാനത്താവളത്തിലെ ഹജജ് ടെമിനലിലും ഇന്തൃന്‍ ഹജജുമിഷന്റെ ഒരു ഓഫീസും ഒരു ഡിസ്‌ഫെന്‍സറിയും പ്രവൃത്തിച്ചുവരുന്നുണ്ട്.

ജുലൈ 20 റാണ് ജിദ്ദയില്‍ ഇന്തൃന്‍ ഹാജിമാരുമായുള്ള ആദൃ വിമാനം എത്തുന്നത്. അഹമ്മദാബാദില്‍നിന്നുള്ള ഹാജിമാരാണ് ഈ വര്‍ഷം ആദൃം ജിദ്ദ വിമാനത്താവളം വഴി എത്തുക. എങ്കിലും സ്വകാരൃ ഗ്രുപ്പ് വഴിയുള്ള ഹാജിമാര്‍ ജുലൈ 4 മുതല്‍ ജിദ്ദ വിമാനത്താവളം വഴി എത്തിതുടങ്ങിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കം 625 ഉദേൃാഗസ്ഥരാണ് ഡെപൃൂട്ടേഷനില്‍ ഇന്തൃയില്‍നിന്നും ഹജജ് സേവനത്തിനായി പുണൃ നഗരിയില്‍ എത്തിയിടുള്ളത്. ഇതില്‍ 101 വനിതകളും ഉള്‍പ്പെടുന്നു.
ഈ വര്‍ഷം 45 വയസ്സിനു മുകളില്‍ പ്രായമുള്ള 2332 വനിതകള്‍ മെഹറമില്ലാതെ ഹജജ് കര്‍മ്മത്തിനെത്തുന്നുണ്ട്. ഇവര്‍ക്കായി പ്രതേൃക ഹജജ് ഓഫീസും ഡിസ്‌പെര്‍സറിയും സജജീകരിച്ചിട്ടുണ്ട്. വതിനാ ഉദേൃാഗസ്ഥരുടെ കീഴിലുള്ളതായിരിക്കും ഇവര്‍ക്കുള്ള ഹജജ് ഓഫീസും ഡിസ്‌പെര്‍സറിയും.

ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്തൃന്‍ അംമ്പാസിഡര്‍ ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജജ് കോണ്‍സല്‍ ഖൈ. സാബിര്‍ എന്നിവര്‍ പങ്കെടുത്തു.