സി.പി അബ്ദുല്‍ റഷീദിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി 

ദമാം: 33 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ കോബാര്‍ ശിഫ  ക്ലിനിക് ഡയഗ്‌നോസ്ടിക് സെന്ററിലെ  സ്റ്റാഫ്  സി.പി അബ്ദല്‍ റഷീദിന് സഹപ്രവര്‍ത്തകര്‍ ഹൃദൃമായ യാത്രയയപ്പ് നല്‍കി.

കണ്ണൂര്‍ പൊതുവാച്ചേരി സ്വദേശിയായ സി.പി അബ്ദല്‍ റഷീദ് 1986 ലാണ് പ്രവാസിയായി സൗദിയില്‍ എത്തിയത്. കോബാര്‍ സുബൈക്കയിലെ സില്‍ക്ക് ഹൗസിലായിരുന്നു അദൃകാലം ജോലി ചെയ്തിരുന്നത്. പിന്നീട് ശിഫ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായി സേവനമനുഷ്ഠിച്ചു.

അല്‍ കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ഡോ: മന്‍സൂര്‍ അഹ്മദ് ഉദ്ഘാടനം ചെയ്യുകയും അബൂബക്കര്‍ റഷീദിനുള്ള ഉപഹാരം സമ്മാനിക്കുകയും ചെയ്തു. അസീസ് പട്‌ള, ഡോ: പവനന്‍, വര്‍ഗീസ്, മഥന്‍ രാജ്, ജെറാള്‍ഡ് ബ്ലൈടോണ്‍, അബ്ുല്‍ റഷീദ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.