യൂസുഫിന് യാത്രയപ്പ്

ജിദ്ദ: ജിദ്ദ നവോദയ യാമ്പു ഏരിയ ട്രഷറര്‍ യൂസുഫിന് യാത്രയപ്പ് നല്‍കി. നാജില്‍ അറേബിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നവോദയ വൈസ് പ്രസിഡന്റ് ഗോപിയുടെ അധൃക്ഷതയില്‍ ചേര്‍ന്ന യാത്രയപ്പ് യോഗം ജിദ്ദ നവോദയ മുഖൃരക്ഷാധികാരി വി.കെ റഊഫ് ഉപഹാരം നല്‍കി.

നാട്ടിലും ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്ന് വി.കെ റഊഫ് തന്റെ പ്രസംഗത്തില്‍ ആവശൃപ്പെട്ടു. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് യൂസുഫ് നാട്ടിലേക്ക് പോകുന്നത്. ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ ഉപഹാരം നവോദയ വൈസ് പ്രസിഡന്റ് ഗോപി മന്ത്രവാദി നല്‍കി. കുടുംബവേദിയുടെ ഭാഗമായി വനിതാ വേദി കണ്‍വീനറും മറ്റ് യൂണിറ്റ് ഭാരവാഹികളും ഉപഹാരം നല്‍കി.
കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് സഖാവ് ഗോപി മന്ത്രവാദി, ജിദ്ദ നവോദയ രക്ഷാധികാരി സമിതി അംഗം ജലീല്‍, ഏരിയാ പ്രസിഡന്റ് കരുണാകരന്‍, ഏരിയ ജീവകാരുണൃ കണ്‍വീനര്‍ ഗഫൂര്‍, ഏരിയ സെക്രട്ടറി അജോ ജോര്‍ജ്, കുടുംബ വേദി കണ്‍വീനര്‍ ബൈജു വിവേകാനന്ദന്‍, ഏരിയ ട്രഷറര്‍ സിബില്‍, വനിതാ വേദി കണ്‍വീനര്‍ സിനി വിനോദ്, രക്ഷാധികാരി സമിതി അംഗം രാജന്‍ നമ്പൃാര്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറിമാര്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.