ഇടപ്പാളയം ദമാമിലും

ഗള്‍ഫു നാടുകളിലടക്കം വിവിധ രാജൃങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എടപ്പാളുകാരുടെ പ്രവാസികൂട്ടായ്മയാണ് ഇടപ്പാളയം
• മുജീബ് കളത്തില്‍
ദമാം: പ്രവാസി ക്ഷേമത്തിലും ജീവകാരുണൃ സാമൂഹിക മേഖലകളിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങളുമായി ഗള്‍ഫു നാടുകളിലടക്കം വിവിധ രാജൃങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എടപ്പാളുകാരുടെ പ്രവാസികൂട്ടായ്മയായ ഇടപ്പാളയം ദമാമിലും രൂപീകൃതമായി.
അല്‍ഖോബാര്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എടപ്പാള്‍ പ്രവാസികളുടെ സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. സംഗമത്തില്‍ 20 അംഗ എക്‌സികൃൂട്ടീവ് മെമ്പര്‍മാരെ തെരഞ്ഞെടുത്തു. മാധൃമ പ്രവര്‍ത്തകന്‍ മുജീബ് കളത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം വഹിച്ചു.
കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ഷെഫീല്‍ പൊറൂക്കര (പ്രസിഡന്റ്), സുബിന്‍ അയിലക്കാട്, ഷിയാസ് കണ്ടനകം (വൈസ് പ്രസിഡന്റുമാര്‍), ശരീഫ് മാണൂര്‍ (ജനറല്‍ സെക്രട്ടറി), കെ.വി.എം മന്‍സൂര്‍ പോട്ടൂര്‍, മനോജ് കാലടി (ജോയിന്റ് സെക്രട്ടറിമാര്‍), സുധീഷ് വെള്ളാഞ്ചേരി (ട്രഷറര്‍), വിജേഷ് കുറ്റിപ്പാല (സോഷൃല്‍ മീഡിയ കോര്‍ഡിനേറ്റര്‍), ഉമ്മര്‍ തട്ടാന്‍പടി, സുബ്രമണൃന്‍ (കോ ഓര്‍ഡിനേറ്റേഴ്‌സ്), മുഹമ്മദ് കുട്ടി (മുഖൃ രക്ഷാധികാരി) മുസ്തഫ, മജീദ് അയിലക്കാട് (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
എടപ്പാളുകാര്‍ക്ക് ഒരുമിച്ചിരിക്കാനും പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും ഇടപ്പാളയം എന്ന സംഘടന പ്രവര്‍ത്തിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.






