മക്ക ഒഐസിസി ഹജ്ജ് സെല്‍ രൂപീകരിച്ചു

മക്ക: ഈവര്‍ഷത്തെ ഹജജ് സേവനത്തിനായി ഒഐസിസി മക്ക സെന്‍ട്രല്‍ കമ്മറ്റി ഹജജ് കമ്മറ്റിക്ക് രൂപം നല്‍കി.

റഷീദ് ബിന്‍സാഗര്‍(ചെയര്‍മാന്‍), നിസാം മണ്ണില്‍, ഹാരിസ് മണ്ണാര്‍ക്കാട്(വൈസ് ചെയര്‍മാന്‍), നൗഷാദ് പെരുന്തല്ലൂര്‍(കണ്‍വീനര്‍), ഷാഹിര്‍ തൃശൂര്‍, ഷബീര്‍ ചേളന്നൂര്‍(ജോയില്‍ കണ്‍വീനര്‍), അബ്ദുല്‍ കരീം വരാന്തപള്ളി(ചീഫ് കോര്‍ഡിനേറ്റര്‍), അസ്‌ലം മേലേത്തില്‍(ഹറം കോര്‍ഡിനേറ്റര്‍), അന്‍വര്‍ പള്ളിയാലില്‍(അസീസിയ കോര്‍ഡിനേറ്റര്‍), ഇഖ്ബാല്‍ ഖബ്ക്കല്‍(കേരളേതര സംസ്ഥാന കോര്‍ഡിനേറ്റര്‍), ഹുസൈന്‍ കല്ലറ(ഫുഡ് കോര്‍ഡിനേറ്റര്‍), ജെസിന്‍, ജൈസല്‍ കരുണാകപള്ളി, നിസ നിസാം(മെഡിക്കല്‍ വിംഗ്) എന്നിവരാണ് വിവിധ കമ്മിറ്റി ഭാരവാഹികള്‍.

പ്രധാനമായും ഹറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹറം ടാസ്‌ക് ഫോഴ്‌സ്, അസ്സീസിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അസ്സീസിയ ടാസ്‌ക് ഫോഴ്‌സ് എന്നിവക്ക് രൂപം നല്‍കി. മെഡിക്കല്‍ വിംഗ് ഈ വര്‍ഷം കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായി കഴിഞ്ഞു. കേരളത്തിന് പുറത്തുള്ള പ്രവര്‍ത്തകരുടെ കോര്‍ഡിനേഷനുവേണ്ടി പ്രേതൃക കമ്മറ്റിക്ക് രൂപം നല്‍കി. ഹാജിമാര്‍ക്ക് വേണ്ട കുടിവെള്ളം, ചെരിപ്പുകള്‍ എന്നിവ ആവശൃാനുസരണം വിതരണം ചെയ്യാന്‍ സമിതിയെ തെരഞ്ഞെടുത്തു.

സാക്കിര്‍ കൊടുവള്ളി, ഷൗക്കത് സംസം, ഷാജി ചുനക്കര, ഹാരിസ് മണ്ണാര്‍ക്കാട് എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായി തെരഞ്ഞെടുത്തതായും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അറിയിച്ചു.