ധനസഹായം കൈമാറി

കരുവാരകുണ്ട്: തായിഫില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജിദ്ദ നവോദയ അനാകിഷ് ഏരിയയിലെ റൗദ യൂണിറ്റ് അംഗം സിദ്ദിഖിന്റെ കുടുംബത്തിനുള്ള ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയുടെ രണ്ടാംഘട്ട സഹായ ധനം വിതരണം ചെയ്തു.
കരുവാരകുണ്ടില്‍ സിദ്ദിഖിന്റെ വസതിയില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ സൈനബ, നവോദയ ഏരിയ കമ്മിറ്റിയുടെ ധന സഹായം സിദ്ദിഖിന്റെ കുടുംബത്തിന് കൈമാറിയത്.
പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി മെംമ്പര്‍ അബ്ദുറഹ്മാന്‍ വണ്ടൂര്‍ അധൃക്ഷവഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി മെമ്പര്‍ മുഹമ്മദ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദാലി, നവോദയ അനാകിഷ് ഏരിയ ജോയിന്റ് സെക്രട്ടറി മുജീബ് കൊല്‍ക്കട്ടില്‍, നവോദയ മുന്‍ ഭാരവാഹികളായ സുലൈമാന്‍ മാളിയേക്കല്‍, മൊയ്ദീന്‍ കാളികാവ് എന്നിവര്‍ പങ്കെടുത്തു. പാവപ്പട്ട പ്രവാസികളെ സഹായിക്കുന്നതില്‍ നവോദയ നടത്തുന്ന പ്രവര്‍ത്തങ്ങളെ പി.കെ സൈനബ അഭിനന്ദിച്ചു.
വാര്‍ഡ് മെമ്പര്‍ മുരളി സ്വാഗതവും കെ.ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.






