ഹജജ് നാളിലെ തിരക്ക് പരിഗണിച്ച് മക്കയിലേക്ക് വാഹനങ്ങള്‍ പ്രവേഹശിക്കുന്നതില്‍ നിയന്ത്രണം.

അനുമതി പത്രമുള്ള ഡ്രൈവര്‍മാര്‍ക്കു മാത്രം മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം
നിയന്ത്രണം ആഗസ്ത് 12വരെ തുടരും.
-ജാഫറലി പാലക്കോട്-
മക്ക: ഹജജുനാളില്‍ മക്കയില്‍ ട്രാഫിക്ക് തിരക്ക് കുറക്കുവാന്‍ ലക്ഷൃമിട്ടാണ് മക്കയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 28 മുതല്‍ മക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക്ക്പാസ്റ്റുകളിലും എത്തുന്ന ഡ്രൈവര്‍മാരുടെ വാഹനങ്ങള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രതേൃക അനുമതി പത്രം ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
മക്കാ പുണൃ നഗരിയിലേക്ക് എത്തുകയും തിരികെ പോവുകയും ചെയ്യുന്ന ഹാജിമാരുടെ ബസുകള്‍ക്ക് സുഗകരമായി വഴിയൊരുക്കുക എന്ന ലക്ഷൃത്തോടെയാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇടുങ്ങിയ പ്രദേശമുള്‍കൊള്ളുന്നതാണ് മക്ക നഗരം. അതുകൊണ്ട്തന്നെ കൂടുതല്‍ വാഹനങ്ങള്‍ ഒരേ സമയം മക്കയിലെത്തുന്നത് വലിയ ഗതാഗത കുരുക്കുണ്ടാക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് റെക്കേര്‍ഡ് സമയത്തിനുള്ളില്‍ ബസ്സുകളില്‍ മക്കയിലെത്തുന്നത്. അതുകൊണ്ട്തന്നെ മക്കയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ഹാജിമാരുടെ യാത്ര എളുപ്പത്തിലാക്കാന്‍ സഹായകമാവുമെന്ന് വിവിധ മേഘലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. മക്കയിലേക്ക് വാഹനം പ്രവശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സുരക്ഷാ വിഭാഗം നിരീക്ഷിച്ച് വരുന്നതായി അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടിലുടെ അറിയിച്ചു.
മക്കയില്‍ ഇഷൃൂചെയ്ത ഇക്കാമ, ഹജജ് അനുമതി പത്രം, മക്കയില്‍ ഹജജ് സീസണില്‍ ജോലിചെയ്യാനുള്ള അനുമതി രേഖ കരസ്ഥമാക്കിയവര്‍ എന്നിവരൊഴിച്ചുള്ളവര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.






