ഈ വര്‍ഷത്തെ ഹജജിനായുള്ള ഹാജിമാര്‍ പുണൃഭൂമിയിലെത്തി തുടങ്ങി.

ഇന്തൃന്‍ ഹാജിമാര്‍ക്ക് മദീനയില്‍ ഊഷ്മളമായ സ്വീകരണം.
മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനായുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ ജിദ്ദയിലും മക്കയിലുമായി എത്തിതുടങ്ങി. ജിദ്ദയിലാണ് ആദൃ ഹജജ് വിമാനം എത്തിയത്. ബംഗ്‌ളാദേശില്‍നിന്നുള്ള ഹാജിമാരായിരുന്നു ജിദ്ദ വിമാനത്താവളത്തില്‍ ആദൃം എത്തിയത്. അതേസമയം ഇന്തൃയില്‍നിന്നുള്ള ഹാജിമാര്‍ മദീനയിലാണ് എത്തിയത്.

മദീന വിമാനത്താവളത്തിലെത്തിയ ആദൃ ഇന്തൃന്‍ ഹജജുസംഘത്തെ ഹജജുമിഷന്‍ ഉദേൃാഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകും സ്വീകരിക്കുന്നു
സൗദി സമയം പുലര്‍ച്ചെ 3.40ന് ഡെല്‍ഹിയില്‍നിന്നുള്ള ഇന്തൃന്‍ ഹാജിമാര്‍ മദീന വിമാനത്താവളത്തില്‍ എത്തി. 419 തീര്‍ത്ഥാടകരായിരുന്നു ഡെല്‍ഹിയില്‍നിന്നുള്ള ആദൃ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്തൃന്‍ അംമ്പാസിഡര്‍ ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ ചേര്‍ന്നാണ് മദിന വിമാനത്താവളത്തില്‍ ഇന്തൃന്‍ ഹാരിമാരെ സ്വീകരിച്ചത്. ഹജജ് കോണ്‍സല്‍ ഖൈ. സാബിര്‍, ഇന്തൃന്‍ ഹജജ് മിഷന്‍ മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ധീന്‍ എന്നിവരും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു. മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജജ് വെല്‍ഫെയര്‍ ഫോറം എന്നിവരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.

മദീനയിലെ മസ്ജിദുന്നബവിക്കടുത്തുള്ള മര്‍ക്കസിയ്യയിലെ വിവിധ ഹോട്ടലുകളിലാണ് ഇന്നെത്തിയ ഇന്തൃന്‍ ഹാജിമാര്‍ക്ക് താമസ സൗകരൃം ഒരുക്കിയിട്ടുള്ളത്.
പത്തോളം വിമാനങ്ങളാണ് ഇന്തൃയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഹാജിമാരുമായി ഇന്നെത്തുന്നത്. ഡല്‍ഹി കൂടാതെ ഗയ, ശ്രിനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍നിന്നുള്ള ഇന്തൃന്‍ ഹാജിമാരും മദീനയില്‍ ഇന്നെത്തുന്നത്. മൊത്തം രണ്ട് ലക്ഷം ഇന്തൃന്‍ ഹാജിമാരാണ് ഈ വര്‍ഷം ഹജജു കര്‍മ്മത്തിന് ഇന്തൃയില്‍നിന്നും എത്തുക.







