ആദൃത്തെ ഹജജ് വിമാനം ഇന്ന് ജിദ്ദയിലും മദീനയിലും വന്നിറങ്ങുന്നു.

ആദൃ ഇന്തൃന്‍ ഹജജ് സംഘവും ഇന്ന് മദീനയിലേക്ക്

-ജാഫറലി പാലക്കോട്-
ജിദ്ദ: ഹജജ് കര്‍മ്മത്തിനായുള്ള വിദേശ ഹാജിമാര്‍ ഇന്ന് മുതല്‍ പുണൃഭൂമിയില്‍ എത്തിത്തുടങ്ങും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലും ഹാജിമാരെ സ്വീകരിക്കും. രണ്ട് എയര്‍പോര്‍ട്ടുകളിലും ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ജിദ്ദയില്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹജജ് ടെര്‍മിനലുകളിലാണ് ഹാജിമാരെ സ്വീകരിക്കുക. ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം ഹജജ് ടെര്‍മിനലുകളില്‍ നടത്തിയിട്ടുള്ളത്. ബംഗ്‌ളാദേശിലെ ധാക്കയില്‍ നിന്നാണ് ആദൃ ഹജജ് വിമാനം ജിദ്ദയിലെത്തുന്നത്. ഡല്‍ഹി, ഗയ, ശ്രിനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍നിന്നുള്ള ഇന്തൃന്‍ ഹാജിമാരും മദീനയിലെത്തുന്നുണ്ട്.

ജൂലൈ 4 മുതല്‍ സപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഹാജിമാരുടെ വരവും തിരിച്ചു പോക്കും ശരാശരി ഒരു ദിവസത്തില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലുടെ 48,000 ഹാജിമാരും മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലുടെ 45,166 ഹാജിമാരും കടന്നുപോകുന്നു.

വിശുദ്ധ ഭൂമിയിലേക്ക് അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവര്‍ക്ക് എല്ലാവിധ സൗകരൃങ്ങളും സംവിധാനങ്ങളും രണ്ട് വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. 2,30,000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണത്തിലുള്ള കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജജ് ടെര്‍മിനലില്‍ 18 ഗെയ്റ്റുകള്‍, 10 ബാഗേജുകള്‍ കൈകാരൃം ചെയ്യുവാനുള്ള സംവിധാനം, 100 ബസ് പാര്‍ക്കിംഗ് ഏരിയ, 230 പാസ്‌പോര്‍ട്ട് സേവന സ്ഥലം(കൗണ്ടറുകള്‍), 26 എയര്‍ ലാന്റിംഗ് സൗകരൃം എന്നിവയും 1,56,000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണത്തിലുള്ള മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ 32 ഗെയ്റ്റുകള്‍, 9 ബാഗേജ് ഹാന്റിലിങ് സംവിധാനം, 250 ബസ് പാര്‍ക്കിംഗ് ഏരിയ, 102 പാസ്‌പോര്‍ട്ട് കൗണ്ടറുകള്‍, 39 എയര്‍ ലാന്റിംഗ് സൗകരൃം എന്നിവയും പ്രവര്‍ത്തന സജജമാക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മത്തിനായുള്ള ഇന്തൃന്‍ തീര്‍ഥാടകരുടെ ആദൃ ഹജജ് സംഘങ്ങള്‍ ഇന്ന്മുതല്‍ മദീനയിലെത്തും. എയര്‍ ഇന്തൃയുടെ എ.ഐ. 5001 വിമാനത്തില്‍ പുലര്‍ച്ചെ 3:15 ന് ഡല്‍ഹിയില്‍ നിന്നുള്ള 420 പേരടങ്ങുന്ന ഹജജ് സംഘമാണ് മദീനെയിലെ പ്രിന്‍സുമുഹമ്മദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തുന്നത്. ആദൃ ഹജജ് തീര്‍ഥാടക സംഘത്തെ ഇന്തൃന്‍ അമ്പാസിഡര്‍ ഔസാഫ് സഈദ്, കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജജ് കോണ്‍സല്‍ ഖൈ. സാബിര്‍, ഇന്തൃന്‍ ഹജജ് മിഷന്‍ മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ധീന്‍, മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജജ് വെല്‍ഫെയര്‍ ഫോറം എന്നിവരുടെ പ്രതിനിതികളും ചേര്‍ന്ന് സ്വീകരിക്കും. ആദൃദിനം ഡല്‍ഹി, ഗയ, ശ്രിനഗര്‍, ഗുവാഹത്തി തുടങ്ങിയ ഇന്തൃയിലെ വിവിധ എമ്പാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നായി പത്തോളം വിമാനങ്ങളിലായി 2000 ത്തിലധികം ഇന്തൃന്‍ ഹാജിമാര്‍ മദീനയിലിറങ്ങും. ആദൃ ഇന്തൃന്‍ തീര്‍ഥാടക സംഘത്തിന് മസ്ജിദു നബവിക്ക് സമീപത്തുള്ള മര്‍ക്കസിയയിലെ ശാ ത്വയ്ബ, ഒ.ഡി.എസ്.ടി, അംജദ് സലാം, ഈമാന്‍ ത്വയ്ബ, മവദ്ദ അത്തഖവ, ഉറം അല്‍ ഹിജാസ് എന്നീ ഹോട്ടലുകളിലാണ് ഇന്തൃന്‍ ഹജജ് മിഷന്‍ താമസ സൗകരൃങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം ഇന്തൃയില്‍ നിന്ന് കേന്ദ്ര സംസ്ഥാന ഹജജ് കമ്മിറ്റികള്‍ മുഖേന 1.60,000 ഹാജിമാരാണ് എത്തുന്നത്.
മദീനയില്‍ എത്തുന്ന ഹാജിമാരെ സ്വികരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇന്തൃന്‍ ഹജജ് മിഷന്‍ ഇന്‍ ചാര്‍ജര്‍ ശിഹാബുദ്ധീന്‍ പറഞ്ഞു.