മക്ക റൂട്ട് പദ്ധതി: ഈ വര്‍ഷം 5 രാജൃങ്ങളില്‍ നടപ്പാക്കും

പുറപ്പെടുന്ന രാജൃങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുതന്നെ സൗദിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി

ഈവര്‍ഷം മലേഷൃ, ഇന്തോനേഷൃ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, തുണീഷൃ എന്നീ അഞ്ച് രാജൃങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം

അടുത്ത ഹജജ് വര്‍ഷങ്ങളില്‍ ഇന്തൃയടക്കമുള്ള കൂടുതല്‍ രാജൃങ്ങളിലേക്ക് കൂടി മക്ക റൂട്ട് പദ്ധതിയുടെ സേവനങ്ങള്‍ വൃാപിപ്പിക്കും.

ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്ന ഹാജിമാര്‍ക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം

– അബു സകിയ്യ, ക്‌ളാരി –

മക്ക: മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ഈവര്‍ഷം 5 രാജൃങ്ങളിലെ 2,25,000 ഹാജിമാര്‍ക്ക് ലഭിക്കും. ഹാജിമാര്‍ പുറപ്പെടുന്ന രാജൃങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുതന്നെ സൗദിയിലേക്ക് കടക്കുവാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി. ഈയിടെ ആഭൃന്തര മന്ത്രാലയമാണ് ഈ പദ്ധതി മുന്നോട്ട് വെച്ചത്. വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മലേഷൃ, ഇന്തോനേഷൃ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, തുണീഷൃ എന്നീ രാജൃങ്ങളിലാണ് തുടക്കത്തില്‍ മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.

സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളെല്ലാം ഹാജിമാര്‍ പുറപ്പെടുന്ന സ്വന്തം രാജൃങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് നടപ്പാക്കുക വഴി ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്ന ഹാജിമാര്‍ക്ക് കൂടുതല്‍ പരിശോധനകളോ മറ്റോ ഇല്ലാതെ തന്നെ വേഗത്തില്‍ പുറത്തേക്കിറങ്ങുവാന്‍ സാധിക്കും. ഇത് എമിഗ്രേഷന്‍ കൗണ്ടറില്‍ അനുഭവപ്പെടുന്ന തിരക്കുകള്‍ ഗണൃമായി കുറയ്ക്കാന്‍ സഹായിക്കും. അടുത്ത ഹജജ് വര്‍ഷങ്ങളില്‍ ഇന്തൃയടക്കമുള്ള കൂടുതല്‍ രാജൃങ്ങളിലേക്ക് കൂടി മക്ക റൂട്ട് പദ്ധതിയുടെ സേവനങ്ങള്‍ വൃാപിപ്പിക്കും.

ആഭൃന്തര മന്ത്രാലയത്തിന് പുറമെ ഹജജ് ഉംറ, ആരോഗൃ, വിദേശകാരൃ മന്ത്രാലയങ്ങള്‍ പാസ്‌പോര്‍ട്ട്, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍ എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളും മക്ക റൂട്ട് പദ്ധതിയുടെ വിജയത്തിനായി രംഗത്തുണ്ട്.