ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

മുംബൈ: ബിഹാര്‍ യുവതിയെ പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, 25000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ബിനോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ബിനോയ് കോടിയേരിക്ക് താല്‍ക്കാലിക ആശ്വസമായിരിക്കുകയാണ്.
ബിനോയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അതു കൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇന്ന് ബിനോയിക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.





