‘പ്രവാസി പുനരധിവാസം ആത്മഹതൃയിലൊടുങ്ങുമ്പോള്‍” മലപ്പുറം മുനിസിപ്പല്‍ ഒ.ഐ.സി.സി സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: കേരളത്തിലെ പ്രതികൂല സാഹചരൃം കാരണം അനൃ സംസ്ഥാനങ്ങള്‍ തേടി പോകുന്ന സംരംഭകരെ തിരിച്ചു കൊണ്ടുവരാനും അതുവഴി സംസ്ഥാനത്തിന്റെ സമൂഹ വളര്‍ച്ച ഉറപ്പു വരുത്താനും സഹായകമാകുംവിധം നിലവിലുള്ള സാഹചരൃങ്ങള്‍ മാറേണ്ടതുണ്ടെന്ന് ‘പ്രവാസി പുനരധിവാസം ആത്മഹതൃയിലൊടുങ്ങുമ്പോള്‍” എന്ന വിഷയത്തില്‍ മലപ്പുറം മുനിസിപ്പല്‍ ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നല്ല സംരംഭങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ നടപടിക്രമങ്ങളില്‍ സുതാരൃതയും ലാളിതൃവും ഉറപ്പുവരുത്തണം. നിലവില്‍ അത്തരമൊരു സാഹചരൃമില്ല. അതിന്റെ പ്രധാന ഉത്തരവാദികള്‍ രാഷ്ട്രീയ നേതാക്കളാണ്. ഉദേൃാഗസ്ഥരുടെ കെടുകാരൃസ്ഥത ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുണ്ടെന്നും സെമിനാറില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

യു.എം ഹുസ്സൈന്‍ മലപ്പുറം അധൃക്ഷത വഹിച്ചു. ഹക്കീം പാറക്കല്‍ സെമിനാറിന്റെ മോഡറേറ്ററായിരുന്നു. അബ്ദുല്‍ മജീദ് നഹ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.

സിയാസ് ഇമ്പാല, ബഷീര്‍ വള്ളിക്കുന്ന്, കബീര്‍ കൊണ്ടോട്ടി, സി.എം അഹമ്മദ്, ബഷീര്‍ മമ്പാട്, നാസര്‍ വെളിയംങ്കോട്, പി.പി റഹീം, ഇബ്രാഹിം ചെറുവടി എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ച് അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. അലവിഹാജി കാരിമുക്ക്, കുഞ്ഞിമുഹമ്മദ് കൊടശേരി, റഫീഖ് ഇരിക്കൂര്‍, ഹുസ്സൈന്‍ ചുള്ളിയോട്, മുഹമ്മദ് കാപ്പാട്, എന്‍.വി അബ്ദുറഹിമാന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. കുഞ്ഞാന്‍ പൂക്കാട്ടില്‍ സ്വാഗതവും കമാല്‍ കളപ്പാടന്‍ നന്ദിയും പറഞ്ഞു.