മത നിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്ക് 7 വര്‍ഷം തടവും പിഴയും

-ജാഫറലി പാലക്കോട്-

റിയാദ്: ഷൂറ കൗണ്‍സിലിനു കീഴിലുള്ള ഇസ്‌ലാമിക ജുഡീഷൃല്‍ വിഭാഗം വിദ്വേഷവും വിവേചനപരവും വെറുപ്പുളവാക്കുന്നതുമായ കാരൃങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള നിയനിര്‍മ്മാണത്തിലാണിപ്പോള്‍. ഈ പരിധിയില്‍പെടുന്ന സംസാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ആംഗൃങ്ങള്‍, ദ്വയാര്‍ത്ഥ വാക്കുകള്‍ എന്നിവ നിര്‍വ്വചിക്കുന്നതിനുള്ള പഠനം പൂര്‍ത്തിയാകുന്ന മുറക്ക് ശൂറാ കൗണ്‍സിലില്‍ അവതരിപ്പിക്കും. ഇത്തരം സ്വഭാവദൂഷൃ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷകളെ സംബന്ധിച്ചും പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

29 ഖണ്ധികകളിലായി പൂര്‍ത്തിയാവുന്ന നിയമാവലിയില്‍ ഒരു വൃക്തിക്കെതിരെയോ ഒരു സംഘം ആളുകള്‍ക്കെതിരെയോ മതം, ദേശം, തൊഴില്‍, വിശ്വാസം, വംശം, ലിംഗം, ഗോത്രം, വിവിധ ചിന്താധാരകള്‍ എന്നിവയുടെ പേരില്‍ ഏതെങ്കിലും രൂപത്തില്‍ വിഭാഗീയതയുണ്ടാക്കുന്നത് കടുത്ത തെറ്റാണ്.

ഗോത്ര, പ്രാദേശിക, വിഭാഗീയ ദുഷ്ച്ചിന്തകളുടെ വൃാപനങ്ങളില്‍ ഏര്‍പ്പെടുക. രാഷ്ട’ീയപരമോ വിഭാഗീയ ചിന്താപരമോ ആയ രീതികളില്‍ ജനങ്ങളെ സംഘടിപ്പിക്കുക എന്നതും ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്ന കുറ്റങ്ങളാണ്.

മതങ്ങളെ അവഹേളിക്കുക, അല്ലാഹുവിനെ നിന്ദിക്കുക, പരിഹസിക്കുക, അതുപോലെ പ്രവാചകന്മാരെയും അവരുടെ ഭാരൃമാരെയും, സഹാബികളെയും അപമാനിക്കുക, എന്നിവയും കടുത്ത തെറ്റാണ്.

മതപരമായ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക, എല്ലാ നിലക്കും മതചിദ്ധങ്ങളെയും ആദരിക്കപ്പെടേണ്ട വസ്തുക്കളെയും ആദരിക്കുക. മഖ്ബറകള്‍ നിസാരമാക്കാതെ സംരക്ഷിക്കപ്പെടുക, ദേശീയ ഐകൃം ശക്തിപ്പെടുത്തുക, വിഭാഗീയതയും, അനൈകൃവും കുഴപ്പങ്ങളും ഉണ്ടാക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുക തുടങ്ങിയ കാരൃങ്ങള്‍ ചെയ്യുവാന്‍ നിയമാവലിയില്‍ നിര്‍ദ്ദേശമുണ്ട്

ഇത്തരം നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ് നിയമാവലിയില്‍ ശിക്ഷയായി ചേര്‍ത്തിട്ടുള്ളത്.