ചെങ്കടലില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി

ജിദ്ദ: സൗദിയിലെ ചെങ്കലില്‍ ജൂലൈ ഒന്നുമുതല്‍ ഒക്‌ടോബര്‍ പകുതിവരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതായി ജല, കാര്‍ഷിക, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചെറിയ മത്സൃങ്ങളെ പിടികൂടുന്നത് കടലില്‍ മത്സൃ സമ്പത്ത് കുറയുവാന്‍ കാരണമാവും അമിതമായ തോതിലുള്ള മത്സൃ ബന്ധനം നിയന്തിക്കുകയും മത്സൃ സമ്പത്തിന്റെ ശേഖരണം വര്‍ദ്ധിപ്പിക്കുകയുമാണ് ട്രോളിംഗ് നിരോധനം കൊണ്ട് ലക്ഷൃമിടുന്നതെന്ന് ജല, കാര്‍ഷിക, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ട്രോളിംഗ് നിരോധനംലംഘിച്ചു കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വൃക്തമാക്കി.






