ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൂത്തി മിസൈല്‍ ആക്രമണ ശേഷം അബഹ വിമാനത്താവളം സാധാരണ ഗതിയിലേക്ക്.

ഹൂത്തി ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ 8 സൗദികളും ഒരു ഇന്തൃക്കാരനുമെന്ന് സൗദി പ്രസ് ഏജന്‍സി.
രാത്രി 12.35 നായിരുന്നു ഹൂത്തികളുടെ ആക്രമണമുണ്ടായത്.
ഇത് മൂന്നാം തണയാണ് യമന്‍ ഹൂത്തികള്‍ വിമാനത്താവളത്തിനുനേരെ ആകമണം നടത്തുന്നത്.
ജിദ്ദ: ഇന്ന് പുലര്‍ച്ചെ (ചൊവ്വാഴ്ച) സൗദി സമയം 12.35ന് ഉണ്ടായ ഹൂത്തി വിമതരുടെ ഡ്രോണ്‍ആക്രമണത്തിന് ശേഷം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലായതായി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാമത്തെ പ്രവശൃമാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തുന്നത്.
ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 8 പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ ഇന്തൃക്കാരനുമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണക്കാരെ ലക്ഷൃമിട്ടും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും ആക്രമണം തുടരുന്ന സാഹചരൃത്തില്‍ ഹൂത്തി വിമതര്‍ക്കെതിരെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖൃ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ ജൂണ്‍ 12, 23 എന്നീ തീയ്യതികളിലായിരുന്നു ആക്രമണം ഉണ്ടായിരുന്നത്.






