നവോദയ ജിദ്ദ മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു

ജിദ്ദ: നവോദയ ജിദ്ദ മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. അഫ്‌സല്‍ പാണക്കാട് അധൃക്ഷത വഹിച്ചു. നവോദയ മുഖൃരക്ഷാധികാരി വി.കെ. റഊഫ് ഉദ്ഘാടനം ചെയ്തു.
കോളേജില്‍ പഠിക്കുന്ന കാലത്തെ അടിയന്തിരാവസ്ഥാ കാലഘട്ടത്തെ കുറിച്ച് വി.കെ. റഊഫ് തന്റെ ഉദ്ഘാട പ്രസംഗത്തില്‍ വിവരിച്ചു. ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് പി. ഷംസുദീന്‍ മുഖൃ പ്രഭാഷണം നടത്തി.

ചരിത്രത്തിലെ തന്നെ ഭീകരമായ ഒരു സ്ഥിതി വിശേഷത്തിലാണ് ഇന്തൃന്‍ ജനാധിപതൃം ഇന്ന് നിലകൊള്ളുന്നത്. ജനാധിപതൃം നിലനില്‍ക്കണമെങ്കില്‍ മാധൃമങ്ങള്‍ക്ക് സ്വാതന്ത്രൃം വേണം. മാധൃമങ്ങളുടെ സ്വാതന്ത്രൃം ഇല്ലാതായി കഴിഞ്ഞാല്‍ ജനാധിപതൃത്തിന്റെ മരണം എളുപ്പമാകുമെന്ന് പി. ഷംസുദീന്‍ മുഖൃ പ്രഭാഷണത്തില്‍ പറഞ്ഞു.
നവോദയ ജിദ്ദ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ആക്ടിംഗ് പ്രസിഡണ്ട് സലാഹുദ്ധീന്‍ കൊഞ്ചിര, ട്രഷറര്‍ സി.എം. അബ്ദുള്‍ റഹ്മാന്‍, രക്ഷാധികാരി സമിതി അംഗം കിസ്മത് മമ്പാട് എന്നിവര്‍ സംസാരിച്ചു.
മീഡിയ കണ്‍വീനര്‍ ബിജുരാജ് രാമന്തളി സ്വാഗതം പറഞ്ഞു. മീഡിയ ജോ: കണ്‍വീനര്‍ ഗഫൂര്‍ മമ്പറം നന്ദിയും പറഞ്ഞു.






