പള്ളികളില്‍ നിന്നും വെള്ളവും വൈദൃുതിയും മോഷ്ടിക്കുന്നുവെന്ന് മന്ത്രി

റിയാദ്: മതകാരൃ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ നിന്നും വെള്ളവും വൈദൃുതിയും നിരന്തരമായി മോഷണം പോകുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മതകാരൃ വിഭാഗം മന്ത്രി ഡോക്ടര്‍ അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് വൃക്തമാക്കി.
കച്ചവട സ്ഥാപനങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കുമാണ് പള്ളികളിലെ വൈദൃുതിയും വെള്ളവും കൊണ്ടുപോകുന്നത്. ഇങ്ങനെ കൊണ്ടുപോകുന്നവരുടെ കൂട്ടത്തില്‍ ചില ഇമാമുകളും മുഅദ്ദിനുകളും ഉള്‍പ്പെടുമെന്നും മതകാരൃ വിഭാഗം മന്ത്രി വൃക്തമാക്കി.

ഇത്തരം മോഷണങ്ങള്‍ മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ല. പ്രതികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെ മുന്‍കാല പ്രാബലൃത്തോടെ വിചാരണ ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
പള്ളികളില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തി നേരത്തെ തന്നെ എല്ലാപള്ളികളിലേക്കും മന്ത്രാലയം സര്‍ക്കുലറുകള്‍ അയച്ചിട്ടുണ്ട്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മന്ത്രാലയത്തിന് കീഴിലുള്ള പള്ളികളിലെ വൈദൃുതി ബില്ലും വെള്ളക്കരവും മന്ത്രാലയമാണ് അടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.






