ജിദ്ദയില്‍ രണ്ടു വിദേശികളെ വധശിക്ഷക്ക് വിധേയമാക്കി

ശിക്ഷ നല്‍കിയത് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ സ്വദേശികള്‍ക്ക്

ജിദ്ദ: നിരോധിത മയക്കുമരുന്ന് കേസില്‍ പ്രതികളായ രണ്ട് വിദേശികളെ ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ച് വധശിക്ഷക്ക് വിധേയമാക്കിയതായി ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ അബ്ദുല്ലാ ഖാന്‍ കാശ്മീരിയെയും, പാകിസ്ഥാന്‍ സ്വദേശിയായ അലീഫ് സാദാ അന്‍സാറിനെയുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

അബ്ദുല്ലാ ഖാന്‍ കാശ്മീരിയില്‍ നിന്നും ഹീറോയിന്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങിയ നിരോധിക മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതായും അലീഫ് സാദാ അന്‍സാറില്‍ നിന്നും മയക്കുമരുന്നായ ഹീറോയിനും കണ്ടെടുത്തതായി ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.