ശറഫിയ്യ സിറ്റി കെ.എം.സി.സി: ഫണ്ട് കൈമാറ്റവും ഹജജ് വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉത്ഘാടനവും ചെയ്തു.

അബുബക്കര്‍ അരിമ്പ്ര ഫണ്ട് ഏറ്റുവാങ്ങി.
ബഷീര്‍ ഫാറൂഖ്, സി.ടി ശിഹാബ് എന്നിവര്‍ക്ക് ഹജജ് വളണ്ടിയര്‍ അപേക്ഷ ഫോറം
നല്‍കി
ജിദ്ദ: ശറഫിയ്യ സിറ്റി കെഎംസിസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ റമദാന്‍ മാസത്തില്‍ ശറഫിയ്യയിലെ വിവിധ കടകളില്‍ വിതരണം ചെയ്ത കവര്‍വഴി സമാഹരിച്ച, കേരളത്തിലെ വിവിധ സി.എച്ച് സെന്റെുകള്‍ക്കുള്ള ഫണ്ട് കൈമാറി. ശറഫിയ്യ സിറ്റി കെഎംസിസി ഭാരവാഹികള്‍ ചേര്‍ന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബുബക്കര്‍ അരിമ്പ്രക്കാണ് ഫണ്ട് കൈമാറിയത്. ഫണ്ട് കൈമാറല്‍ ചടങ്ങ് ശറഫിയ്യ കെഎംസിസി ഓഫീസില്‍ വെച്ച് നടന്നു.

അതോടപ്പം ഈ വര്‍ഷത്തെ ഹജജ് വളണ്ടിയര്‍ സേവനത്തിനു പോകുവാന്‍ തയ്യാറുള്ള ആളുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറും ബഷീര്‍ ഫാറൂഖ്, സി.ടി ശിഹാബ് എന്നിവര്‍ക്കു അപേക്ഷ ഫോറം നല്‍കി കൊണ്ട് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘടനം ചെയ്തു.
ചടങ്ങില്‍ റസാഖ് അണക്കായി അധൃക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ നിസാം മമ്പാട് ഉദ്ഘടനം ചെയ്തു. ഷൗകത്ത് ഒഴുകൂര്‍, നാസര്‍ ഒളവട്ടൂര്‍, ചെറി മഞ്ചേരി, റഷീദ് വാഴക്കാട്, ബാവ അരിമ്പ്ര, അയ്യുബ് സീമാടന്‍, കുഞ്ഞാപ്പ നാലകത്ത്, ഹനീഫ പാണ്ടികശാല, മജീദ് കള്ളിയില്‍, ശാഹുല്‍, നാണി മുണ്ടക്കല്‍, ബഷീര്‍ ഫറൂഖ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ലത്തീഫ് പൊന്നാട് സ്വാഗതവും സി.ടി ശിഹാബ് നന്ദിയും പറഞ്ഞു.






