പ്രവാചക നഗരിയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മദീന കെ.എം.സി.സി ഒരുങ്ങി.

– അബു സല്‍മാന്‍ –
മദീന: ലോക രാഷ്ട്രങ്ങളില്‍ നിന്ന് പരിശുദ്ധ ഹജജ് കര്‍മ്മങ്ങള്‍ക്കായി ഹാജിമാര്‍ പുണൃഭൂമികളിലേക്ക് എത്താനിരിക്കെ അള്ളാഹുവിന്റെ അതിഥികളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ മദീന കെ.എം.സി.സി പൂര്‍ത്തിയാക്കി.
ജൂലൈ നാലിന് മദീന വിമാനത്താവളത്തിലെത്തുന്ന ദില്ലിയില്‍ നിന്നുള്ള ആദൃ ഇന്തൃന്‍ തീര്‍ഥാടക സംഘത്തെ ഇന്തൃന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, ജിദ്ദ ഇന്തൃന്‍ കോണ്‍സുലല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് അടക്കമുള്ള ഹജജ് മിഷന്‍ ഉദേൃാഗസ്ഥരുടെ സാന്നിധൃത്തില്‍ ഹാജിമാരെ സ്വീകരിക്കുന്നതോടെ കെ.എം.സി.സി ഹജജ് സെല്ലിന്റെ നേതൃത്വത്തില്‍ ഹജജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. സൗദി നാഷണല്‍ കെ.എം.സി.സി ഹജജ് സെല്ലിന്റെ കീഴില്‍ മദീനയില്‍ ഹാജിമാരെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് കെ.എം.സി.സി മദീന ഘടകം നടത്തിവരുന്നത്.
വനിതാ വളണ്ടിയര്‍മാരടക്കമുള്ള 200ലധികം വരുന്ന വളണ്ടിയര്‍ വിംഗ് രൂപീകരിച്ചു കൊണ്ടാണ് കെ.എം.സി.സി ഇത്തവണ രംഗത്തുള്ളത്. ഇതിനകം സേവനത്തിന് തയ്യാറുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും വളണ്ടിയര്‍മാര്‍കുള്ള പരിശീലന ക്ലാസ്സുകളും ശില്പശാലകളും പൂര്‍ത്തിതീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബഹു ഭാഷാ പരിജ്ഞാനമുള്ള പ്രവര്‍ത്തകരെ മസ്ജിദുനബവിയുടെ കവാടങ്ങളിലും വഴിതെറ്റുന്ന ഹാജിമാര്‍ക്ക് വഴികാട്ടികളായും തളര്‍ന്ന് വീഴുന്ന ഹാജിമാര്‍ക്ക് മെഡിക്കല്‍ വിംഗും അക്വമഡേഷന്‍, വീല്‍ ചെയര്‍വിംഗ്, സിയാറത്ത് വിംഗ് അടക്കമുള്ള പന്ത്രണ്ടിലധികം വിംഗുകള്‍ രൂപീകരിച്ച് ശാസ്ത്രീയമായ രീതിയില്‍ വളണ്ടിയര്‍മാരെ വൃനൃസിച്ചാണ് വളണ്ടിയര്‍ സേവന പ്രവര്‍ത്തനം സജജമാക്കിയിരിക്കുന്നത്. മദീനയിലൈത്തുന്ന ആദൃ ഇന്തൃന്‍ ഹജജ് തീര്‍ഥാടക സംഘത്തിന് കാരക്ക, വെള്ളം, ജൂസുകള്‍ എന്നിവ നല്‍കി മദീനയുടെ പാരമ്പരൃം ഉയര്‍ത്തി പിടിച്ച് ഹൃദൃമായി സ്വീകരിക്കുമെന്ന് കെ.എം.സി.സി ഹജജ് സെല്ലിന്റെ സംഘാടകരായ ഗഫൂര്‍ പട്ടാമ്പി, നാസര്‍ തടത്തില്‍, അഷ്‌റഫ് അഴിഞ്ഞിലം, കബീര്‍ വല്ലപ്പുഴ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്തറാഹ അല്‍ ഖലീജില്‍ വെച്ച് നടന്ന വളണ്ടിയര്‍മാരുടെ പരിശീലന കൃാമ്പ് മുസ്‌ലിം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റും മുന്‍ മണ്ണാര്‍ക്കാട് എം.എല്‍.എ യുമായ കളത്തില്‍ അബ്ദുുള്ള ഉത്ഘാടനം നിര്‍വ്വഹിച്ചിരുന്നു.






