റിയാദില്‍ ആദൃമായി ഇന്റര്‍നാഷണല്‍ ബുക്‌സ് ഫെയര്‍ വരുന്നു.

2020 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 11 വരെയായിരിക്കും റിയാദില്‍ ഇന്റര്‍നാഷണല്‍ ബുക്‌സ് ഫയര്‍ നടക്കുക.

സാംസ്‌കാരിക വിഭാഗത്തിന്റെ കീഴിലായിരിക്കും ബുക്‌സ് ഫെയര്‍ നടക്കുക.

റിയാദ്: അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടു മുതല്‍ ഏപ്രില്‍ 11 വരെ റിയാദില്‍ ഇന്റര്‍നാഷണല്‍ ബുക്‌സ് ഫയര്‍ സംഘടിപ്പുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല അല്‍ ഫര്‍ഹാന്‍ വൃക്തമാക്കി. ഇതാദൃമായാണ് ഒരു ഇന്റര്‍ നാഷണല്‍ ബുക്‌സ് ഫെയര്‍ റിയാദില്‍ സംഘടിപ്പിക്കുന്നത്.

റിയാദ് എക്‌സിബിഷന്‍ പൂര്‍ണമായും സാംസ്‌കാരിക വിഭാഗത്തിന്റെ കീഴിലായിരിക്കും നടക്കുക. ബുക്‌സ് ഫെയറിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക സാഹിതൃ കലാ പരിപാടികളും സംഘടിപ്പിക്കുമെന്നും മന്ത്രാലയം വാക്താവ് അബ്ദുല്‍ കരീം ഹമീദ് അറിയിച്ചു.

റിയാദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ സെന്റെിലാണ് ബുക്‌സ് ഫയര്‍ സംഘടിപ്പിക്കുക.