മെഡിക്കല്‍ സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സ്ഥിരം സമിതി

റിയാദ്: സൗദി അറേബൃയിലേക്ക് വരുന്ന വിദേശി തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്നതിനായി ഒരു സ്ഥിരം സമിതിയെ നിയമിക്കുവാന്‍ ഇന്നലെ ചേര്‍ന്ന സൗദി മന്ത്രിസഭ യോഗം തീരുമാനിച്ചു. പകര്‍ച്ചവൃാധിയോ സാംക്രമിക രോഗങ്ങളോ റെജിസ്റ്റര്‍ ചെയ്യപ്പെട്ട വിദേശികളുടെ വിഷയത്തില്‍ ആവശൃമായ നടപടി സ്വീകരിക്കാനാണിത്.
വിദേശം, ആഭൃന്തരം, ആരോഗൃം, തൊഴില്‍ സാമൂഹൃ വികസനം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികളാണ് സമിതിയിലുണ്ടാവുക. രാഷ്ട്ര സുരക്ഷാ സമിതിയില്‍ നിന്നും ജനറല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും രണ്ട് വീതം പ്രതിനിധികളും സമിതിയിലുണ്ടാവും.
ജിസിസി ഹെല്‍ത്ത് കൗണ്‍സിലില്‍ ഉള്‍പ്പെടാത്ത രാജൃങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധിക്കുന്നതില്‍ വിദഗ്ധരായ മെഡിക്കല്‍ സെന്ററുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും അതിന്റെ റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭക്ക് സമര്‍പ്പിക്കുവാനുമാണ് ഈ സമിതി രൂപീകരി






