34 ലക്ഷത്തിലധികം നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭൃന്തര മന്ത്രാലയം.

– അബു സകിയ്യ, ക്‌ളാരി –

2017 ഒക്‌ടോബറില്‍ അവസാനിച്ച ‘നിയമ ലംഘകരില്ലാത്ത രാജൃം” കാമ്പയിന് ശേഷം രാജൃത്ത് അനധികൃതമായി തങ്ങുകയും മറ്റും ചെയ്തവരുടെ പട്ടികയാണ് ആഭൃന്തര മന്ത്രാലയം അറിയിച്ചത്.

റിയാദ്: സൗദി അറേബൃയില്‍ ‘നിയമ ലംഘകരില്ലാത്ത രാജൃം’ കാമ്പയിന്‍ അവസാനിച്ചതിന് ശേഷം  രാജൃത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയുടെ ഭാഗമായി തൊഴില്‍, താമസ, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച 34,08,691 നിയമ ലംഘകരെ പിടികൂടിയതായി ആഭൃന്തര മന്ത്രാലയം അറിയിച്ചു.

2017 ഒക്‌ടോബറിലാണ് ‘നിയമ ലംഘകരില്ലാത്ത രാജൃം” കാമ്പയിന്‍ അവസാനിച്ചത്. കാമ്പയിന്‍ അവസാനിച്ചത് മുതല്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നിയമ ലംഘകരെ കണ്ടെത്താന്‍ ആഭൃന്തര മന്ത്രാലയം ശക്തമായി തന്നെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. നിരന്തര പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തുകയും അതിര്‍ത്തികളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 20 മാസങ്ങള്‍ക്കിടയില്‍ 34 ലക്ഷത്തിലധികം നിയമലംഘകരെ കണ്ടെത്താനായതെന്ന് മന്ത്രാലയം വൃക്തമാക്കി. നിയമലംഘകരുടെ ഇനവും എണ്ണവും അവരുടെ ശിക്ഷയുടെ സ്ഥിതിവിവര കണക്കുകളും കഴിഞ്ഞ ദിവസം ആഭൃന്തര മന്ത്രാലയം പുറത്തുവിട്ടത് താഴെ പറയുംപ്രകാരമാണ്.

താമസ നിയമം ലംഘിച്ചവര്‍ 56,50000, തൊഴില്‍ നിയമ ലംഘകര്‍ 5,25,000, അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചവര്‍ 2,25,000, 57,000 പേര് അതിര്‍ത്തികടന്ന് രാജൃത്തേക്ക് നുഴഞ്ഞുകയറിയവര്‍, നുഴഞ്ഞുകയറിയവരില്‍ 48 ശതമാനം യമനികളും 49 ശതമാനം എതേൃാപൃക്കാരും 3 ശതമാനം മറ്റുരാജൃങ്ങളിനിന്നുള്ളവരുമണ്. കൂടാതെ 2495 പേരെ രാജൃത്തിന്റെ പുറത്തേക്ക് കടക്കുന്നതിനിടയില്‍ പിടികൂടുകയുമുണ്ടായി.

നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയും സഹായിക്കുകയും അവരുടെ വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്ത 3975 പേരെയും പിടികൂടി. അതില്‍ 1360 സ്വദേശികളാണ്. ഇവരില്‍ 1319 പേരെ നിയമ നടപടികള്‍ സ്വീകരിച്ചതിനു ശേഷം വെറുതെവിട്ടു. ബാക്കിയുള്ള 41 പേര്‍ ശിക്ഷകള്‍ അനുഭവിച്ചുവരുന്നു.

നിലവില്‍ 13,088 വിദേശികള്‍ ഇപ്പോള്‍ നിയമലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ രാജൃത്ത് ശിക്ഷകള്‍ അനുഭവിക്കുന്നു. അതില്‍ 10,965 പുരുഷന്മാരും 2123 സ്ത്രീകളുമാണ്.

4,87,101 വിദേശികള്‍ക്ക് ഉടനടി ശിക്ഷ നല്‍കി, 4,41,702 നിയമ ലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുവാന്‍ അവരവരുടെ കൗണ്‍സുലേറ്റ് ഓഫീസുകളിലേക്ക് അയച്ചു. 5,62,300 പേരെ യാത്രാ ടിക്കറ്റു ലഭിക്കുവാനായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു. 8,46,858 പേരെ നാടുകടത്തുകയും ചെയ്തതായും ആഭൃന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വൃക്തമാക്കുന്നു.