ആഭൃന്തര ഹാജിമാരുടെ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ സംവിധാനം അടുത്ത വൃാഴാഴ്ച പ്രവര്‍ത്തന സജജമാകും

അപേക്ഷ സ്വീകിക്കുന്ന ആദൃ ദിവസമായ ജൂലൈ 4 നു വൃാഴാഴ്ച രാവിലെ 8 മണിക്ക് ശേഷം ഉണ്ടായേക്കാവുന്ന സ്വാഭാവികമായ വലിയ തിരക്കുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിശബ്ധമാക്കുവാനോ താമസം ഉണ്ടാക്കുവാനോ ഇടയുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പ്രതേൃക സെര്‍വര്‍ തന്നെ ഹജജ് മന്ത്രാലയം നവീകരിച്ചിട്ടുണ്ടെന്ന്‌

ജിദ്ദ: ഈ വര്‍ഷത്തെ ആഭൃന്തര ഹാജിമാരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ജൂലൈ നാല് വൃാഴാഴ്ച രാവിലെ 8 മണിമുതല്‍ ഹജജ് ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തന സജജമാവുമെന്ന് മക്കാ ഗവര്‍ണ്ണറേറ്റ് അറിയിച്ചു. ടിറ്ററിലൂടെയാണ് മക്ക ഗവര്‍ണ്ണറേറ്റ് ഇക്കാരൃം അറിയിച്ചത്.

ആഭൃന്തര തീര്‍ത്ഥാടകരുടെ ക്രിയാത്മകമായ ഒരുക്കങ്ങള്‍ അടുത്ത വൃാഴയാഴ്ച മുതല്‍ തുടങ്ങും. ആഭൃന്തര ഹാജിമാര്‍ക്ക് ഹജജ് ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗം ഹജജ് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമാണ്. മറ്റു ഓഫീസുകളിലൂടെയും കേന്ദ്രങ്ങളിലൂടെയുമുള്ള അപേക്ഷകള്‍ സ്വീകരിക്കുകയില്ലെന്ന് മക്കാ ഗവര്‍ണറേറ്റ് അറിയിച്ചു.

അപേക്ഷിക്കേണ്ട ആദൃ ദിവസമായ ജൂലൈ 4 നു വൃാഴാഴ്ച രാവിലെ 8 മണിക്ക് ശേഷം ഉണ്ടായേക്കാവുന്ന സ്വാഭാവികമായ വലിയ തിരക്കുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിശബ്ധമാക്കുവാനോ താമസം ഉണ്ടാക്കുവാനോ ഇടയുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പ്രതേൃക സെര്‍വര്‍ തന്നെ ഹജജ് മന്ത്രാലയം നവീകരിച്ചിട്ടുണ്ടെന്ന് ആഭൃന്തര ഹാജിമാരുടെ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മെമ്പര്‍ മുഹമ്മദ് സഅദ് ഖുറശി വൃക്തമാക്കി.

ആഭൃന്തര ഹാജിമാര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകരൃം വിശുദ്ധ റമളാന്‍ 15 മുതല്‍ക്ക് തന്നെ ഹജജ് ഉംറ മന്ത്രാലയം ഓണ്‍ലൈനിലൂടെ സംവിധാനിച്ചിട്ടുണ്ട്. അതേസമയം നേരത്തെ രജിസ്റ്റര്‍ ചെയ്തത് കൊണ്ട് മാത്രം അപേക്ഷകള്‍ സ്വീകരിക്കുകയില്ല. അപേക്ഷകള്‍ സ്വീകരിക്കുവാന്‍ തുടങ്ങുന്നത് ജൂലൈ 4 വൃാഴാഴ്ച രാവിലെ 8 മണിയോടെയാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്തവരും രണ്ടാമത് അപേക്ഷ നല്‍കി നിശ്ചിത സമയത്തിനുള്ളില്‍ ഫീസടച്ചാല്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ജൂലൈ 4 നു തുടങ്ങി ആഗസ്ത് 8 വൃാഴാഴ്ച വരെ (ദുല്‍ഹജജ് 7 വരെ) ആഭൃന്തര ഹാജിമാര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കുവാന്‍ അവസരമുണ്ടായിരിക്കും.