ഐകൃത്തോടെയും സൂക്ഷ്മതയോടെയും സേവനരംഗത്ത് കര്‍മ്മനിരതരാവുക: അഡ്വ: ഫൈസല്‍ ബാബു

മക്കാ കെ.എം.സി.സി കാക്കിയയിലെ സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ഹജജ് സെല്‍ വളണ്ടിയര്‍ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അഡ്വ: ഫൈസല്‍ ബാബു.
മക്ക: ഐകൃത്തോടെയും സൂക്ഷ്മതയോടെയും സേവനരംഗത്ത് കര്‍മ്മനിരതരാവാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് പ്രമുഖ വാഗ്മിയും മുസ്‌ലിം യൂത്ത് ലീഗ് നാഷനല്‍ കമ്മിറ്റി ഉപാദ്ധൃക്ഷനുമായ അഡ്വ: ഫൈസല്‍ ബാബു പറഞ്ഞു. മക്കാ കെ.എം.സി.സി കാക്കിയയിലെ സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ഹജജ് സെല്‍ വളണ്ടിയര്‍ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സേവനരംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളാണ് മക്കയിലെ കെ.എം.സി.സിയുടേത്. വഴി തെറ്റിയവര്‍ക്ക് വഴികാണിച്ച് കൊടുക്കുന്നത് ഇസ്‌ലാമില്‍ ഏറെ പുണൃമുള്ള കാരൃമാണെന്നും കഴിഞ്ഞ കാലങ്ങളില്‍ ഹാജിമാര്‍ക്ക് താങ്ങും തണലുമാവാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫൈസല്‍ ബാബു പറഞ്ഞു.
മക്കാ കെ.എം.സി.സി ഹജജ് സെല്‍ ചെയര്‍മാനും കെ.എം.സി.സി. പ്രസിഡന്റുമായ കുഞ്ഞുമോന്‍ കാക്കിയ അദ്ധൃക്ഷത വഹിച്ചു. വളണ്ടിയര്‍ സേവനം ഇസ്‌ലാമിക വീക്ഷണത്തില്‍ എന്നവിഷയത്തില്‍ സുലൈമാന്‍ മാസ്റ്റര്‍ മേല്‍പുത്തൂര്‍ ക്ലാസ് എടുത്തു. സുലൈമാന്‍ മാളിയേക്കല്‍, ഹംസ മണ്ണാര്‍മല, മുസ്തഫ പട്ടാമ്പി, മുഹമ്മദ്ഷാ, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, തെറ്റത്ത് മുഹമ്മത് കുട്ടി ഹാജി, മൊയ്തീന്‍ കുട്ടി കോഡൂര്‍, ഹംസ സലാം തുടങ്ങിയവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും നാസര്‍ കിന്‍സാറ നന്ദിയും പറഞ്ഞു.





