സൗദി ഇന്തൃന്‍ ഫുട്‌ബോള്‍ ഫോറം; ബേബി നീലാമ്പ്ര വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.

മുന്‍ കമ്മിറ്റി മുഖൃ ഭാരവാഹികളായ ബേബി നീലാമ്പ്രയെ പ്രസിഡന്റായും ഷബീര്‍ അലി ലവ ജനറല്‍ സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍ ആയും വീണ്ടും തെരഞ്ഞെടുത്തു. സിഫ് പത്തൊന്‍മ്പതാമത് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഐക്യകണ്ഡേനയായിരുന്നുതെരഞ്ഞെടുപ്പ്.

ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി കായിക സംഘടന സൗദി ഇന്തൃന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ 2019 – 2020 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. മുന്‍ കമ്മിറ്റി മുഖൃ ഭാരവാഹികളായ ബേബി നീലാമ്പ്രയെ പ്രസിഡന്റായും ഷബീര്‍ അലി ലവ ജനറല്‍ സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍ ആയും വീണ്ടും തെരഞ്ഞെടുത്തു. സിഫ് പത്തൊന്‍മ്പതാമത് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഐക്യകണ്ഡേനയായിരുന്നു തെരഞ്ഞെടുപ്പ്. ബ്ലൂസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഷരീഫ് പരപ്പന്‍, ജിദ്ദ ഫ്രണ്ട്‌സ് ക്ലബിന്റെ എ.ടി ഹൈദര്‍ എന്നിവര്‍ രണ്ട് പാനലുകള്‍ അവതരിപ്പിച്ചെങ്കിലും രണ്ടും പാനലിലും ഒരേ ആളുകളെ തന്നെ നിര്‍ദേശിക്കപ്പെട്ടതു കൊണ്ട്  ഐകൃഖണ്‌ഡേനയായിരുന്നു തെരഞ്ഞെടുപ്പ്.

ബേബി നീലാമ്പ്ര, ഷബീര്‍ അലി ലവ, അബ്ദുല്‍ കരീം

നിസാം മമ്പാട്, അയൂബ് മുസ്‌ലിയാരകത്ത്, നിസാം പാപ്പറ്റ, മുഹമ്മദ് ഷജീര്‍ (വൈസ് പ്രസിഡന്റുമാര്‍) നാസര്‍ ഫറോക്, അബ്ദുല്‍ സലാം കാളികാവ്, അന്‍വര്‍ വല്ലാഞ്ചിറ, റിയാസ് മഞ്ചേരി (സെക്രട്ടറിമാര്‍), കെ.പി അബ്ദുസലാം (മുഖൃ രക്ഷാധികാരി), ശരീഫ് പരപ്പന്‍, സാദിഖ് പാണ്ടിക്കാട്, മുഹമ്മദ് ഷാഫി യൂ.കെ(രക്ഷാധികാരി സമിതി അംഗങ്ങള്‍), വി.കെ റഹൂഫ് (മുഖൃ ഉപദേഷകന്‍), നാസര്‍ ശാന്തപുരം ജോയിന്റ് ട്രഷറര്‍), ഷഫീഖ് പട്ടാമ്പി (കൃാപ്റ്റന്‍) അന്‍വര്‍ കരിപ്പ (വൈസ് കൃാപ്റ്റന്‍) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.

ജനറല്‍ ബോഡിയോഗം മുന്‍ പ്രസിഡണ്ടും സിഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കെ.പി അബ്ദുസലാം ഉല്‍ഘാടനം ചെയ്തു, പ്രസിഡന്റ ബേബി നീലാമ്പ്ര അധൃക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ അലി ലവ 2017 – 2019 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അബ്ദുല്‍കരീം സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ സീസണിലെ സിഫ് ചാമ്പൃന്‍സ് ലീഗ് ഹജജിനു ശേഷം നടക്കും.

വി.കെ റഹൂഫ്, നിസാം മമ്പാട്, അയൂബ്മു മുസ്‌ലിയാരകത്ത്, ടൗണ്‍ ടീം സ്‌ട്രൈക്കേഴ്‌സ് പ്രതിനിധി സുള്‍ഫിക്കര്‍ അരീക്കോട്, എ.സി.സി എഫ്‌സി പ്രതിനിധി സിദിഖ് കണ്ണൂര്‍, യുണൈറ്റഡ് എഫ്.സിക്കു വേണ്ടി അബ്ദുല്‍കരീം വാഴക്കാട്, ഫ്രണ്ട്‌സ് ക്ലബ് ജിദ്ദക്ക് വേണ്ടി ഹാരിസ് ബാബു മമ്പാട്, മജീദ് നഹ തുടങ്ങിയവര്‍ പുതിയ പ്രവര്‍ത്തക സമിതിക്കു ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സെക്രട്ടറി സലാം കാളികാവ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു